)
ദുബായ്: ബംഗ്ലാദേശിനെതിരെ 41 റണ്‍സിന് ജയം സ്വന്തമാക്കി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിച്ചു. ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ബംഗ്ലാദേശ് ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. തുടർന്ന് ഇന്ത്യ 168 റൺസ് നേടി. ഇന്ത്യക്കെതിരെ 169 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 19.3 ഓവറില്‍ 127 റണ്‍സിന് ഓള് ഔട്ടാകുകയായിരുന്നു. സൈഫ് ഹസന് മാത്രമാണ് ബംഗ്ലാദേശിന് വേണ്ടി പൊരുതിയത്. 69 റണ്‍സാണ് സൈഫ് നേടിയത്. പര്‍വേസ് ഹസന് ഇമോം ആണ് ബംഗ്ലേദേശ് നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍.
ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി. കുൽദീപിന്റെ പന്തുകളിൽ നിന്നും 18 റണ്‍സ് മാത്രമാണ് ബംഗ്ലാദേശ് ടീമിന് അടിച്ചെടുക്കാനായത്. ജസ്പ്രീത് ബുമ്ര 18 റണ്‍സിനും വരുണ്‍ ചക്രവര്‍ത്തി 29 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്സര്‍ പട്ടേലും തിലക് വര്‍മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ന് ബംഗ്ലാദേശ്-പാകിസ്ഥാന് സൂപ്പര്‍ ഫോര്‍ മത്സരം നടക്കും. ഇതിലെ വിജയികളായിരിക്കും ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ബംഗ്ലാദേശിനെതിരെ ഇന്ത്യ ജയം സ്വന്തമാക്കിയതോടെ ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.