close

News WrapGet Handpicked Stories from our editors directly to your mailbox

viral video: ലോകകപ്പിലെ മനോഹര ക്യാച്ചുകളില്‍ ഒന്ന്!!

കീവികളുടെ മിന്നും ബൗളിംഗ് ആക്രമണം ഇന്ത്യക്ക് നഷ്ട്ടപ്പെടുത്തിയത് മിന്നും താരങ്ങളെയായിരുന്നു.   

Updated: Jul 11, 2019, 03:11 PM IST
viral video: ലോകകപ്പിലെ മനോഹര ക്യാച്ചുകളില്‍ ഒന്ന്!!

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഏറ്റ അപ്രതീക്ഷിത തോല്‍വി ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. ടീമിന്‍റെ മുന്‍നിര ബാറ്റിംഗ് നിരയിലുണ്ടായ തകര്‍ച്ചയാണ് ഈ വന്‍ തോല്‍വിക്ക് കാരണമായത്.

കീവികളുടെ മിന്നും ബൗളിംഗ് ആക്രമണം ഇന്ത്യക്ക് നഷ്ട്ടപ്പെടുത്തിയത് മിന്നും താരങ്ങളെയായിരുന്നു. പിടിച്ചുനില്‍ക്കുമെന്ന് തോന്നിപ്പിച്ച ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കിയത് നീഷാമിന്‍റെ കിടിലന്‍ ക്യാച്ചിലൂടെയാണ്. ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആകുകയാണ്.

വീഡിയോ കാണാം:

 

 

ഈ ലോകകപ്പിലെ മനോഹര ക്യാച്ചുകളില്‍ ഒന്നാണ് ഇതെന്ന് നിസംശയം പറയാം. മാറ്റ്‌ ഹെന്‍ട്രിയുടെ പന്തില്‍ ബൗണ്ടറി അടിക്കാനുള്ള ശ്രമം ഒറ്റകൈപിടിയിലാണ് നീഷാം ഒതുക്കിയത്.