മുസ്ലീമായ ഷമിയെ ഒഴിവാക്കിയതിന് പിന്നില്‍ ബിജെപി!!

ഷമിയെ കളിപ്പിക്കാതിരുന്നതില്‍ ടീമിന് സമ്മര്‍ദ്ദമുണ്ടായിരുന്നു

Last Updated : Jul 8, 2019, 07:00 PM IST
മുസ്ലീമായ ഷമിയെ ഒഴിവാക്കിയതിന് പിന്നില്‍ ബിജെപി!!

ലാഹോര്‍: ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്നും മുഹമ്മദ് ഷമിയെ ഒഴിവാക്കിയതിന് പിന്നില്‍ ബിജെപിയെന്നു വിമര്‍ശനം.

പാക്കിസ്ഥാനില്‍ നിന്നുള്ള ക്രിക്കറ്റ് നിരീക്ഷകനായ ഷൊയ്ബ് അലവിയാണ് വിചിത്രമായ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

സ്വകാര്യ ചാനലിലെ ലോകകപ്പ് വിശകലന പരിപാടിയായ ബിഹൈന്‍ഡ് ദി വിക്കറ്റിനിടെയായിരുന്നു അലവിയുടെ പരാമര്‍ശം. 

പാക്കിസ്ഥാന്‍ മുന്‍ താരം മോയിന്‍ ഖാനും പരിപാടിയിലുണ്ടായിരുന്നു. മുസ്ലീമായ ഷമി മുന്നോട്ടു വരരുത് എന്ന ബിജെപി അജണ്ടയുടെ ഭാഗമാണോ ഇതെന്ന് സംശയമുള്ളതായി അലവി പറഞ്ഞു. 

ഷമിയെ കളിപ്പിക്കാതിരുന്നതില്‍ ടീമിന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഭുവനേശ്വറിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിലെത്തിയ ഷമി മൂന്ന് മത്സരത്തില്‍ നിന്ന് ഒരു ഹാട്രിക് അടക്കം 14 വിക്കറ്റ് നേടിയിരുന്നു.

എന്നാല്‍ ലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഷമിയും ചാഹലും കളിച്ചിരുന്നില്ല. പകരം ഭുവനേശ്വറും ജഡേജയുമായിരുന്നു അന്തിമ ഇലവനിലുണ്ടായിരുന്നു.

നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്ന ഇന്ത്യ ടീം സെലക്ഷനില്‍ മാറ്റം വരുത്തിയിരുന്നു. മികച്ച ഫോമിലുള്ള ഷമിയെ സെമിഫൈനല്‍ പോലുള്ള മത്സരങ്ങളില്‍ കളിപ്പിക്കാനാണ് വിശ്രമമനുവദിച്ചത്.

Trending News