ടെക്‌സാസ്: അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു. 76 വയസായിരുന്നു. മരണവാർത്ത കുടുംബമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
George Foreman, one of the greatest heavyweights to live has passed away aged 76.
Rest in Peace, champ. pic.twitter.com/ZlGt8oxMwC
— BoxingScene.com (@boxingscene) March 22, 2025
Also Read: ആദ്യ മൂന്ന് കളികളില്‍ സഞ്ജു ക്യാപ്റ്റനല്ല? രാജസ്ഥാന് അപ്രതീക്ഷിത ക്യാപ്റ്റന്‍... ആരാണ് ആ താരം?
ബോക്സിങ് റിങ്ങിൽ ബിഗ് ജോർജ് എന്നറിയപ്പെട്ടിരുന്ന ഫോർമാൻ കരിയർ ആരംഭിച്ചത് 1960കളിലാണ്. ഒളിമ്പിക്സ് സ്വർണമടക്കം നിരവധി ബഹുമതികൾ നേടിയ താരം രണ്ട് തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയിട്ടുണ്ട്.
1949 ൽ ടെക്സസിലെ മാർഷലിലായിരുന്നു ഫോർമാൻ ജനിച്ചത്. 1968 ൽ മെക്സിക്കോയിൽ നടന്ന ഒളിമ്പിക്സിൽ 19ാം വയസിൽ സ്വർണം നേടിയിരുന്നു. പിന്നീട് തുടർച്ചയായി 37 മത്സരങ്ങൾ വിജയിച്ചു. 1973 ൽ ജമൈക്കയിലെ കിംഗ്സ്റ്റണിൽ നടന്ന മത്സരത്തിൽ ലോക ചാമ്പ്യനായിരുന്ന ജോ ഫ്രേസിയറെ പരാജയപ്പെടുത്തിയിരുന്നു. താരം 1973 ലാണ് ആദ്യ ഹെവി വെയ്റ്റ് ചാമ്പ്യൻ പട്ടം നേടുന്നത്.
Also Read: മീന രാശിയിൽ ത്രിഗ്രഹ യോഗം; ഇവരെയിനി പിടിച്ചാൽ കിട്ടില്ല!
1974 ൽ റംബിൾ ഇൻ ദ ജംഗിൾ എന്നറിയപ്പെട്ട വിഖ്യാത മത്സരത്തിൽ മുഹമ്മദ് അലിയുമായി ഏറ്റുമുട്ടി പരാജയപ്പെട്ടിരുന്നു. 1994 ൽ 45-ാം വയസിൽ വീണ്ടും ചാമ്പ്യനായി. ലോക ചാമ്പ്യനായ ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതിക്കും ഫോർമാൻ അർഹനായിരുന്നു. 1997ലാണ് സ്പോർട്സിൽ നിന്ന് വിരമിക്കുന്നത്. അദ്ദേഹത്തിൻറെ കരിയറിൽ 76 വിജയങ്ങളും 5 പരാജയങ്ങളുമാണ് ഉണ്ടായിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.