സെലിബ്രിറ്റ് ബാഡ്മിന്റണ്‍ ലീഗിന് നാളെ കൊച്ചിയില്‍ തുടക്കം

സെലബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന്റെ ആദ്യ സീസണിന്റെ ഒന്നാം ഘട്ട ലീഗ് മത്സരങ്ങള്‍ നാളെ കൊച്ചി റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടക്കും.ദക്ഷണേന്ത്യന്‍ സിനിമാ താരങ്ങള്‍ ഏറ്റുമുട്ടുന്ന ലീഗിലെ അമ്മ കേരള റോയല്‍സിന്‍റെ ക്യാപ്റ്റന്‍ ജയറാമാണ്. കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ടീമിന്‍റെ അവസാന ഘട്ട പരിശീലനം ആരംഭിച്ച കഴിഞ്ഞു.

Last Updated : Sep 23, 2016, 07:09 PM IST
സെലിബ്രിറ്റ് ബാഡ്മിന്റണ്‍ ലീഗിന് നാളെ കൊച്ചിയില്‍ തുടക്കം

കൊച്ചി : സെലബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിന്റെ ആദ്യ സീസണിന്‍റെ ഒന്നാം ഘട്ട ലീഗ് മത്സരങ്ങള്‍ നാളെ കൊച്ചി റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടക്കും.ദക്ഷണേന്ത്യന്‍ സിനിമാ താരങ്ങള്‍ ഏറ്റുമുട്ടുന്ന ലീഗിലെ അമ്മ കേരള റോയല്‍സിന്‍റെ ക്യാപ്റ്റന്‍ ജയറാമാണ്. കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ടീമിന്‍റെ അവസാന ഘട്ട പരിശീലനം ആരംഭിച്ച കഴിഞ്ഞു.

നരേനാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ഇവരെ കൂടാതെ കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ നന്ദകുമാര്‍, രാജീവ് പിള്ള, അര്‍ജുന്‍ നന്ദകുമാര്‍, സൈജു കുറുപ്പ്, രഞ്ജിനി ഹരിദാസ്, പാര്‍വ്വതി നമ്ബ്യാര്‍, റോസിന്‍ ജോളി, റോണി ഡേവിഡ് എന്നിവരും ടീമിലുണ്ട്. ജോയി ആന്റണിയാണ് പരിശീലകന്‍.നടന്‍ കുഞ്ചാക്കോ ബോബനെ അവസാന നിമിഷം ടീമില്‍ ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

മികച്ച തയ്യാറെടുപ്പാണ് താരങ്ങളെല്ലാം നടത്തുന്നതെന്ന് ക്യാപ്റ്റന്‍ ജയറാം പറഞ്ഞു. ഒരു മാസമായി എല്ലാവരും പരിശീലനത്തിലാണ്. ദേശീയ തലത്തില്‍ വരെ ബാഡ്മിന്റണ്‍ കളിച്ചിട്ടുള്ള താരങ്ങള്‍ മറ്റു ടീമുകള്‍ക്കായി കളത്തിലിറങ്ങുന്നുണ്ട്. ഇവരോട് എളുപ്പത്തില്‍ ജയിക്കാനാകില്ല. എന്നാല്‍ ടീം അംഗങ്ങളെല്ലാം മികച്ച ആത്മവിശ്വാസത്തിലാണെന്നും ജയറാം പറഞ്ഞു.

മൂന്ന് പുരുഷ ഡബിള്‍സ് ,രണ്ട് വനിതാ ഡബിള്‍സ്, ഒരു മിക്‌സഡ് ഡബിള്‍സ് മത്സരങ്ങളാണ് ലീഡ് ഘട്ടത്തില്‍ നടക്കുന്നത്. റോണികുഞ്ചാക്കോബോബന്‍, രാജീവ് പിള്ളഅര്‍ജുന്‍ നന്ദകുമാര്‍, നരേന്‍സൈജു കുറുപ്പ് എന്നീ ടീമുകളാണ് പുരുഷ ഡബിള്‍സില്‍ മത്സരിക്കുക. മികച്ച തയ്യാറെടുപ്പുകളാണ് ഓരോ താരങ്ങളും നടത്തുന്നതെന്നും ടീമംഗങ്ങളെല്ലാം ആത്മവിശ്വാസത്തിലാണെന്നും ക്യാപ്റ്റന്‍ ജയറാം പറഞ്ഞു.

കേരളത്തെ കൂടാതെ തമിഴ് സിനിമാതാരങ്ങളുടെ ചെന്നൈ റോക്കേഴ്‌സ്, കന്നഡ താരങ്ങളുടെ കര്‍ണാടക ആല്‍പ്‌സ്, തെലുങ്ക് താരങ്ങളുടെ ടോളിവുഡ് ടസ്‌ക്കേഴ്‌സ് എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. 

More Stories

Trending News