വെള്ളിത്തിരയിലെ താരങ്ങള്‍ തയാര്‍, ഇനി കളി കാണാം..

വെള്ളിത്തിര സെലിബ്രിറ്റി ക്രിക്കറ്റ്‌ പ്രീമിയർ ലീഗ്‌ സീസൺ 2  മത്സരങ്ങൾക്കു മാർച്ച് അഞ്ചിന് കൊച്ചിയിൽ തുടക്കമാവും.

Last Updated : Mar 5, 2019, 10:45 AM IST
വെള്ളിത്തിരയിലെ താരങ്ങള്‍ തയാര്‍, ഇനി കളി കാണാം..

കൊച്ചി: വെള്ളിത്തിര സെലിബ്രിറ്റി ക്രിക്കറ്റ്‌ പ്രീമിയർ ലീഗ്‌ സീസൺ 2  മത്സരങ്ങൾക്കു മാർച്ച് അഞ്ചിന് കൊച്ചിയിൽ തുടക്കമാവും.

ടൂർണമെന്‍റിന്‍റെ ഉത്ഘാടനം ഇന്ന് കളമശ്ശേരി സെന്‍റ് പോൾസ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ നടക്കും. 'ഒരു അഡാർ ലവ്' താരം റോഷനാണ് ഉത്ഘാടനം നിർവഹിക്കുന്നത്.

മാർച്ച്‌ 5, 6, 7, 8, 11,12 തീയതികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. പതിനഞ്ച്‌ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

ടീമുകള്‍: മലയാള സിനിമ സംവിധായകരുടെ ക്രിക്കറ്റ്‌ ടീമായ സംവിധായകൻ സജി സുരേന്ദ്രൻ നയിക്കുന്ന 'ഡയറക്ടേഴ്സ്‌  ഇലവൻ', എം.വി. ജിജേഷ്‌ നയിക്കുന്ന സഹ-സംവിധായകരുടെ ടീമായ 'ഡയറക്ടേഴ്സ്‌ എ ഇലവൻ', സംവിധായകൻ അശോക്‌ നായർ നയിക്കുന്ന 'മഹീന്ദ്ര മാസ്റ്റർ ബ്ലാസ്‌റ്റേഴ്സ്‌  ഇലവൻ', മലയാള സിനിമയിലെ മ്യുസിഷ്യന്മാരുടെ ടീമായ, ഗായകൻ പ്രകാശ്‌ ബാബു നയിക്കുന്ന 'കൊച്ചിൻ മ്യൂസിക്‌ ചലഞ്ചേഴ്സ്‌ ഇലവൻ', സുദീപ്‌ കാരാട്ട്‌ നയിക്കുന്ന മലയാള സിനിമാ നിർമ്മാതാക്കളുടേയും, സഹ-നിർമ്മാതാക്കളുടേയും ടീമായ, 'ടീം പ്രൊഡ്യൂസേഴ്സ്‌ ഇലവൻ', പരസ്യ സംവിധായകരുടെ ടീമായ സ്ലീബ വർഗ്ഗീസ്‌ നയിക്കുന്ന 'ഐയാമിയൻസ്‌ ഇലവൻ', പരസ്യ സവിധായകരും മേക്കപ്പ്‌ ആർടിസ്റ്റുകളും ഉൾപ്പെട്ട എബി ജോസഫ്‌ നയിക്കുന്ന 'യുണൈറ്റഡ്‌ ആർട്ടിസ്റ്റ്‌ ക്ലബ്‌ ഇലവൻ',നൃത്ത സംവിധായകരുടെ ടീമായ മനീഷ്‌ നയിക്കുന്ന 'കേരള ഡാൻസ്‌ മാസ്‌റ്റേഴ്സ്‌' ഇലവൻ, നിസാം അലി നയിക്കുന്ന 'ടെലിവിഷൻ ടൈഗേഴ്സ്‌ ഇലവൻ', ഷാനു നയിക്കുന്ന 'ആക്ഷൻ ഹീറോസ്‌ ഇലവൻ', പ്രിൻസ്‌ ഗ്ലരിയൻസ്‌ നയിക്കുന്ന 'മില്ലേനിയം സ്റ്റാർസ്‌ ഇലവൻ', സുജിത്ത്‌ ഗോവിന്ദൻ  നയിക്കുന്ന ഓൺലൈൻ സിനിമ പ്രമോഷൻസ്‌ ടീമായ 'ഓൺലൈൻ ഫൈറ്റ്‌ റൈഡേഴ്സ്‌ ഇലവൻ', ബിമൽ പങ്കജ്‌ നയിക്കുന്ന മ്യൂസീഷ്യൻസ്‌ ടീമായ മെലഡി ഹീറോസ്‌, വെള്ളിത്തിരയുടെ തന്നെ ടീമായ 'വെള്ളിത്തിര ബീ ഇലവൻ'.

'വെള്ളിത്തിര' സിനിമ വാട്സപ്പ്‌ ഗ്രൂപ്പിന്‍റെ ക്രിക്കറ്റ്‌ ടീമായ മിക്സഡ്‌ ഇലവന്‍റെ ആഭിമുഖ്യത്തിൽ നടനും, നിർമ്മാതാവും, മലയാള സിനിമ താര സംഘടനയായ 'അമ്മ' നിർവ്വാഹക സമിതി അംഗവുമായ ഉണ്ണി ശിവപാലിന്‍റെ നേതൃത്വത്തിൽ സെലിബ്രിറ്റി ക്രിക്കറ്റ്‌ ടീമുകൾക്കിടയിൽ നടത്തുന്ന ടുർണമെന്‍റിന്‍റെ ഫൈനൽ മത്സരം മാർച്ച്‌ 12ന്  ഉച്ചകഴിഞ്ഞു 2.30നാണ്.

Trending News