ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിൽ ഇന്ത്യ ചരിത്രം തിരുത്തി കുറിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരോധകർ. ദുബായിലാണ് കളി നടക്കുക. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും.
ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ഇന്ത്യ പകരംവീട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 1950ലെ ഫിഫ ലോകകപ്പില്‍ ബ്രസീലിന്റെ മാരക്കാന ദുരന്തംപോലെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന് 2023 നവംബര്‍ 19. അഹമ്മദാബാദില്‍ ഇന്ത്യയെ നിശബ്ദമാക്കി പാറ്റ് കമ്മിന്‍സിന്റെ ഓസ്‌ട്രേലിയ ലോക ചാംപ്യന്‍മാരായി. ഐസിസി ടൂർണമെന്റിലെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയയെ തോൽപ്പിച്ചത് 2011-ലാണ്. ഏകദിന ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. 2015 ലോകകപ്പ് സെമിയിലും 2023 ലോകകപ്പ് ഫൈനലിലും 2023 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ ഓസീസിനുമുന്നിൽ വീണു.
അന്നത്തെ തോല്‍വിക്കൾക്ക് ചാംപ്യന്‍സ് ട്രോഫിയില്‍ പകരം വീട്ടാന്‍ ടീം രോഹിത് ശര്‍മ്മയും സംഘവും ഇന്ന് ഇറങ്ങുകയാണ്. ഓസ്ട്രേലിയയെ തോൽപ്പിച്ച് ഫൈനൽ പ്രവേശനം ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്കുള്ളത്. ബുധനാഴ്ച ലഹോറിൽ നടക്കുന്ന രണ്ടാംസെമിയിൽ ദക്ഷിണാഫ്രിക്ക ന്യൂസീലൻഡിനെ നേരിടും
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി.
ഓസ്ട്രേലിയ: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ഷോൺ അബോട്ട്, അലക്സ് കാരി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ജെയ്ക്ക് ഫ്രേസർ മക്ഗുർക്ക്, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, മാർനസ് ലാബുഷാഗ്നെ, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഘ, ആദം സാംപ, കൂപ്പർ കോണോളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









