)
ന്യൂഡല്‍ഹി: എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ച് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ക്രിക്കറ്റ് ജീവിതത്തിൽ ഇതുവരെ നൽകിയ എല്ലാ പിന്തുണയ്ക്കും ബിസിസിഐക്കും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും പൂജാര നന്ദി പറഞ്ഞു. വര്‍ഷങ്ങളായി താൻ പ്രതിനിധാനം ചെയ്ത ടീമുകൾക്കും ഫ്രാഞ്ചൈസികള്‍ക്കും കൗണ്ടികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. തന്റെ ഉപദേശകരുടെയും പരിശീലകരുടെയും ആത്മീയഗുരുവിന്റെയും വിലയേറിയ മാര്‍ഗനിര്‍ദേശങ്ങളില്ലാതെ എങ്ങും എത്താൻ ആകുമായിരുന്നില്ലെന്നും അവരോട് എല്ലായ്പ്പോഴും കടപ്പെട്ടിരിക്കുമെന്നും പൂജാര അറിയിച്ചു.
ചേതേശ്വർ പൂജാരയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്:
'രാജ്കോട്ട് എന്ന ചെറിയ നഗരത്തില്‍നിന്ന് വന്ന ഞാൻ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചു. ക്രിക്കറ്റ് എനിക്ക് വിലമതിക്കാനാവാത്ത അവസരങ്ങളും അനുഭവങ്ങളും ജീവിതലക്ഷ്യവും സ്നേഹവും തന്നു. എല്ലാറ്റിനുമുപരി എന്റെ സംസ്ഥാനത്തെയും മഹത്തായ ഈ രാജ്യത്തെയും പ്രതിനിധാനം ചെയ്യാനുള്ള അഴസരവുമാണ് ലഭിച്ചത്. അങ്ങനെയൊരു അവസരം നല്‍കുമെന്ന് ഒട്ടും കരുതിയതല്ല. ഇന്ത്യന്‍ ജെഴ്സിയണിഞ്ഞ്, ദേശീയഗാനമാലപിച്ച്, സ്റ്റേഡിയത്തിൽ ഇറങ്ങിയ സമയമെല്ലാം എന്റെ ഏറ്റവും മികച്ചത് നല്‍കാനാണ് ഞാൻ ശ്രമിച്ചത്- വാക്കുകളില്‍ വിവരിക്കാനാവുന്നതല്ല എനിക്ക് പറയാനുള്ളത്. എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്. വളരെ നന്ദിയോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു'.
ഇന്ത്യൻ ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ അവസാനിച്ചതോടെയാണ് ചേതേശ്വർ പൂജാര വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി പൂജാര 103 ടെസ്റ്റുകളില്‍ കളിച്ചിട്ടുണ്ട്. അതിൽ പൂജാര 43.6 ശരാശരിയില്‍ 19 സെഞ്ചുറിയും 35 അര്‍ധസെഞ്ചുറിയും അടക്കം 7195 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി അഞ്ച് ഏകദിനങ്ങളിലും പൂജാര കളിച്ചിട്ടുണ്ട്. 51 റണ്‍സാണ് നേടിയിട്ടുള്ളത്ത്. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി 30 മത്സരങ്ങളിലും പൂജാര കളിച്ചു.
2023ൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ആണ് പൂജാര അവസാനമായി ടെസ്റ്റില്‍ കളിച്ചത്. ഫൈനലിൽ ഇന്ത്യ തോറ്റിരുന്നു. 14, 27 എന്നിങ്ങനെയായിരുന്നു പൂജാരയുടെ സ്കോര്‍. രാഹുല്‍ ദ്രാവിഡിന് ശേഷം ഒരു ദശകത്തോളം മൂന്നാം നമ്പറില്‍ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് എത്തിയ താരമാണ് പൂജാര. ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കുമെതിരായ ടെസ്റ്റ് പരമ്പരകളില്‍ പൂജാര കമന്റേറ്ററായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.