Corona Virus; ക്രിക്കറ്റ് മത്സരങ്ങള്‍ റദ്ദ് ചെയ്തു!

കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദ് ചെയ്യാന്‍ തീരുമാനിച്ചു.പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്ന് ഈ മാസം 15 ന് ലക്നൌ വിലും രണ്ടാമത്തെ മത്സരം 18 ന് കൊല്‍ക്കത്തയിലും നടക്കേണ്ട ഏകദിനങ്ങളാണ് റദ്ദാക്കിയത്.

Updated: Mar 13, 2020, 10:09 PM IST
Corona Virus; ക്രിക്കറ്റ് മത്സരങ്ങള്‍ റദ്ദ് ചെയ്തു!

മുംബൈ:കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദ് ചെയ്യാന്‍ തീരുമാനിച്ചു.പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്ന് ഈ മാസം 15 ന് ലക്നൌ വിലും രണ്ടാമത്തെ മത്സരം 18 ന് കൊല്‍ക്കത്തയിലും നടക്കേണ്ട ഏകദിനങ്ങളാണ് റദ്ദാക്കിയത്.

അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിനുള്ള തീരുമാനം മാറ്റിക്കൊണ്ടാണ് ബിസിസിഐ പരമ്പര തന്നെ റദ്ദാക്കിയത്.നേരത്തെ കൊറൊണ ബാധയുടെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ശ്രീലങ്കന്‍ പര്യേടനം ഉപേക്ഷിച്ചിരുന്നു.
എന്നാല്‍ ന്യുസിലാന്‍ഡ് ടീമിന്‍റെ ഓസ്ത്രേലിയന്‍ പര്യെടനം ഇത് വരെ റദ്ദ് ചെയ്തിട്ടില്ല,ആദ്യ മത്സരം സിഡ്നിയില്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു.

മുംബെയില്‍ ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ വീണ്ടും കളത്തിലിറങ്ങിയ റോഡ്‌ സേഫ്റ്റി വേള്‍ഡ് സീരീസ് ടൂര്‍ണമെന്റ് മാറ്റിവെച്ചു.ഈ ടൂര്‍ണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താമെന്നായിരുന്നു.എന്നാല്‍ കളിക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്.ടിക്കറ്റ് ബുക്ക് ചെയ്തവരോട്‌ ക്ഷമ പറഞ്ഞ സംഘാടകര്‍ ടിക്കറ്റ് തുക മടക്കി നല്‍കുമെന്നും വ്യക്തമാക്കി.
ഇന്ത്യ,ഓസ്ത്രേലിയ,വെസ്റ്റിന്‍ഡീസ്,ശ്രീലങ്ക,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ മുന്‍ താരങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.