close

News WrapGet Handpicked Stories from our editors directly to your mailbox

പുതിയ ഫാഷനാണിത്; ദ്രാവിഡിന് പിന്തുണയുമായി താരങ്ങള്‍!!

ദ്രാവിഡിനെ പിന്തുണച്ച ഗാംഗുലിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഹര്‍ഭജന്‍ സിംഗിന്‍റെ പ്രതികരണം.

Sneha Aniyan | Updated: Aug 7, 2019, 05:52 PM IST
 പുതിയ ഫാഷനാണിത്; ദ്രാവിഡിന് പിന്തുണയുമായി താരങ്ങള്‍!!

ദ്രാവിഡിന് നോട്ടീസയച്ച  ബിസിസിഐയുടെ നടപടിയ്ക്കെതിരെ പ്രതികരണവുമായി താരങ്ങള്‍. 

വിരുദ്ധ താല്‍പര്യമെന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷനാണെന്ന് പറഞ്ഞുക്കൊണ്ടാണ് മുന്‍ ഇന്ത്യന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി നടപടിയോട് പ്രതികരിച്ചത്. 

കൂടാതെ, വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള നല്ല വഴിയാണിതെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ദ്രാവിഡിനെ പിന്തുണച്ച ഗാംഗുലിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഹര്‍ഭജന്‍ സിംഗിന്‍റെ പ്രതികരണം.

ശരിക്കും..? ഇതെല്ലാം എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല…ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തേക്കാള്‍ നല്ല മനുഷ്യനെ നിങ്ങള്‍ക്ക് ലഭിക്കില്ല. ഈ ഇതിഹാസതാരങ്ങള്‍ക്ക് നോട്ടീസയക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണ്. ക്രിക്കറ്റിന്റെ പുരോഗതിയ്ക്ക് അവരുടെ സേവനം ആവശ്യമാണ്. അതെ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ’- ഇതായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

ഇരട്ട പദവി വഹിച്ചതിനാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡിന് ബിസിസിഐ കത്തയച്ചത്. 

ഇന്നലെയാണ് വിരുദ്ധ താല്‍പര്യമില്ലെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് എത്തിക്‌സ് ഓഫീസര്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന്‍ ദ്രാവിഡിന് നോട്ടീസ് അയച്ചത്.

നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്‍റ്സ് വൈസ് പ്രസിഡന്‍റ് പദവിയും വഹിക്കുന്നുണ്ട്. 

ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഉടമകളാണ് ഇന്ത്യ സിമന്‍റ്സ്.