close

News WrapGet Handpicked Stories from our editors directly to your mailbox

ആരായിരിക്കും ക്രിക്കറ്റ് ടീം കോച്ച്? 6 പേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത് ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ കോച്ചിനെ തേടുകയാണ് ബിസിസിഐ. 

Updated: Aug 13, 2019, 04:07 PM IST
ആരായിരിക്കും ക്രിക്കറ്റ് ടീം കോച്ച്? 6 പേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ കോച്ചിനെ തേടുകയാണ് ബിസിസിഐ. 

കഴിഞ്ഞ മാസം ക്രിക്കറ്റ് ടീമിന്‍റെ വിവിധ പരിശീലക തസ്തികയിലേയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചിരുന്നു.

അതേസമയം, ലഭിച്ച അപേക്ഷകളില്‍നിന്നും 6 പേരെ ബിസിസിഐ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി, ന്യൂസിലാന്‍ഡ്‌ കോച്ച് മൈക്ക് ഹസന്‍, മുന്‍ ആസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറും ശ്രീലങ്കയുടെ കോച്ചുമായ ടോം മൂഡി, അഫ്ഗാനിസ്ഥാന്‍ കോച്ചും വെസ്റ്റ് ഇന്‍ഡീസ് ഔള്‍റൗണ്ടറുമായ ഫില്‍ സിമ്മന്‍സ്, മുന്‍ ഇന്ത്യന്‍ ടീം മാനേജര്‍ ലാല്‍ചന്ദ് രജ്പുത്, മുന്‍ ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ച് റോബിന്‍ സിംഗ് എന്നിവരാണ് അപേക്ഷകരില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്.

കപില്‍ ദേവ് അദ്ധ്യക്ഷനായ ക്രിക്കറ്റ് ഉപദേശക സമിതിയാണ് ഇവരില്‍ നിന്ന് ആരെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുക. ഈ ആഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ തീരുമാനം തിരഞ്ഞെടുപ്പ് സമിതി പൂര്‍ത്തിയാക്കും.

കപില്‍ ദേവിനെകൂടാതെ അനുഷ്മാന്‍ ഗെയ്ക് വാദ്, ഇന്ത്യന്‍ വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമിയും തിരഞ്ഞെടുപ്പ് സമിതിയിലുണ്ട്. 

എന്നാല്‍, നിലവില്‍ രവി ശാസ്ത്രിയ്ക്കാണ് പട്ടികയില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്.

വിന്‍ഡീസ് പര്യടനത്തിന് മുന്‍പ് ശാസ്ത്രി തന്നെ പരിശീലകസ്ഥാനത്ത് തുടരണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.

2015ലാണ് ശാസ്ത്രി ഇന്ത്യയുടെ ടീം ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്. കുംബ്ലയുടെ പകരക്കാരനായി പിന്നീട് പരിശീലകനാവുകയായിരുന്നു. അവിടം മുതല്‍ കോഹ്‌ലിയും ശാസ്ത്രിയും തമ്മില്‍ നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്.