ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാഴ്ച്ചത്തെ ക്വാറന്‍റെയ്ന് ശേഷം പരിശീലനത്തിനിറങ്ങി!

ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിന്‍റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പത്ത് ആഴ്ച്ചകള്‍ക്ക് ശേഷമാണ് മൈതാനത്ത് മടങ്ങിയെത്തിയത്‌.

Updated: May 20, 2020, 03:33 PM IST
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാഴ്ച്ചത്തെ ക്വാറന്‍റെയ്ന് ശേഷം പരിശീലനത്തിനിറങ്ങി!

ടൂറിന്‍:ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിന്‍റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പത്ത് ആഴ്ച്ചകള്‍ക്ക് ശേഷമാണ് മൈതാനത്ത് മടങ്ങിയെത്തിയത്‌.
ചൊവാഴ്ച്ച യുവന്‍റസിന്‍റെ പരിശീലന മൈതാനത്താണ് താരം പരിശീലനത്തിന് ഇറങ്ങിയത്‌.

അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ലോക്ക് ഡൌണ്‍ തുടങ്ങുന്നതിന് മുന്‍പ് സ്വന്തം നാട്ടിലേക്ക് പോയ ശേഷം താരത്തിന് തിരികെഎത്താന്‍ കഴിഞ്ഞിരുന്നില്ല.

റൊണാള്‍ഡോയുടെ കോവിഡ് പരിശോധന നെഗറ്റീവ് ആയിരുന്നു.

 

ഇറ്റാലിയന്‍ ടീമുകള്‍ക്ക് ഗ്രൂപ്പായി പരിശീലനം നടത്തുന്നതിന് അനുമതി കിട്ടിയിട്ടുണ്ട്.

സീരി എ ജൂണ്‍ മധ്യത്തില്‍ പുനരാരംഭിക്കും എന്നാണ് കരുതുന്നത്.

ടൂറിനിലേക്ക് സൂപ്പര്‍ താരം സ്വന്തം കാറിലാണ് എത്തിയത്.ഗ്രൗണ്ടില്‍ ക്രിസ്റ്റ്യാനോ മൂന്ന് മണിക്കൂറുകളോളം മൈതാനത്ത് ചെലവഴിക്കുകയും ചെയ്തു.

ഈ സീസണില്‍ സൂപ്പര്‍ താരം യുവന്‍റസിനായി 32 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് നേടിയത്.