നിങ്ങള്‍ക്ക് വിരമിച്ചു കൂടെ..

ഐപിഎല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ച താരമായിരുന്നു മിസ്റ്റര്‍ ഐപിഎല്‍ എന്ന വിശേഷണ൦ ലഭിച്ച സുരേഷ് റെയ്ന.

Last Updated : May 13, 2019, 05:26 PM IST
നിങ്ങള്‍ക്ക് വിരമിച്ചു കൂടെ..

പിഎല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ച താരമായിരുന്നു മിസ്റ്റര്‍ ഐപിഎല്‍ എന്ന വിശേഷണ൦ ലഭിച്ച സുരേഷ് റെയ്ന.

കൂടാതെ, ഐപിഎല്ലിൽ ഏറ്റവും മികച്ച റെക്കോർഡുള്ള ബാറ്റ്സ്മാൻ. ചെന്നൈയുടെ മൂന്നാം നമ്പറിലെ പകരം വെക്കാനില്ലാത്ത പ്രതിഭ എന്നിങ്ങനെ നിരവധിയാണ്  റെയ്നയുടെ വിശേഷണങ്ങള്‍. 

ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡറെന്ന് സാക്ഷാൽ ജോണ്ടി റോഡ്സ് പോലും വിശേഷിപ്പിച്ചിട്ടുള്ള താരവും സുരേഷ് റെയ്നയാണ്. 

എന്നാല്‍, ഈ സീസണില്‍ ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഏറെ നിരശരാക്കുന്നതയിരുന്നു റെയ്നയുടെ പ്രകടനം. 

റെയ്നയുടെ ഫിറ്റ്നസ് പോരായ്മ ഫീൽഡി൦ഗിൽ പ്രകടമായിരുന്നുവെന്ന് മാത്രമല്ല അത് അക്ളിയെ കാര്യമായി ബാധിക്കുകയും ചെയ്തുവെന്നതാണ് വാസ്തവം. 

മുംബൈ ഇന്ത്യൻസിനെതിരായ ഫൈനൽ മത്സരത്തിൽ ചെന്നൈ ടീമിൽ ഏറ്റവും വലിയ പരാജയമായത് റെയ്നയാണ്. ഹാർദിക് പാണ്ഡ്യയുടേത് അടക്കം രണ്ട് ക്യാച്ചുകളാണ് റെയ്ന വിട്ട് കളഞ്ഞത്. 

നിർണായകമായ രണ്ട് ഡിആർഎസും റെയ്ന എടുത്തു. ഒരു ഡിആർഎസ് നഷ്ടമാക്കുകയും ചെയ്തു. തട്ടിയും മുട്ടിയും നേടിയത് 14 പന്തിൽ നിന്ന് വെറും എട്ട് റൺസ്. 

മത്സരം ചെന്നൈ തോറ്റതോടെ ചെന്നൈ ആരാധകർ വരെ റെയ്നക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. റെയ്നക്ക് സ്വയം വിരമിച്ചൂടേയെന്ന് പലരും ചോദിക്കുന്നു. അടുത്ത സീസണിൽ താരത്തെ ഉൾപ്പെടുത്തരുതെന്നും പലരും അഭ്യർഥിക്കുന്നുണ്ട്.

More Stories

Trending News