RR vs DC: ആദ്യ സൂപ്പർ ഓവറിൽ ആവേശപ്പോരാട്ടം; രാജസ്ഥാനെ മലർത്തിയടിച്ച് ഡൽഹി

DC VS RR, IPL 2025 Match 32 Highlights: ഐപിഎൽ 2025 ലെ ആദ്യ സൂപ്പർ ഓവറിൽ രാജസ്ഥാൻ റോയൽസിനെ മലർത്തിയടിച്ച ഡൽഹി ക്യാപിറ്റൽസ് 10 പോയിൻ്റുമായി വീണ്ടും പട്ടികയിൽ ഒന്നാമത്.

Written by - Zee Malayalam News Desk | Last Updated : Apr 17, 2025, 08:42 AM IST
  • ഐപിഎൽ 2025 ലെ ആദ്യ സൂപ്പർ ഓവർ പോരാട്ടത്തിൽ രാജസ്ഥാനെ മലർത്തിയടിച്ച് ഡൽഹി
  • രണ്ട് പന്തുകൾ അവശേഷിക്കെയാണ് ഡൽഹി ക്യാപിറ്റൽസ് തകർപ്പൻ വിജയം ഉറപ്പിച്ചത്
RR vs DC: ആദ്യ സൂപ്പർ ഓവറിൽ ആവേശപ്പോരാട്ടം; രാജസ്ഥാനെ മലർത്തിയടിച്ച് ഡൽഹി

IPL 2025: ഐപിഎൽ 2025 ലെ ആദ്യ സൂപ്പർ ഓവർ പോരാട്ടത്തിൽ രാജസ്ഥാനെ മലർത്തിയടിച്ച്  ഡൽഹി. രണ്ട് പന്തുകൾ അവശേഷിക്കെയാണ് ഡൽഹി ക്യാപിറ്റൽസ് തകർപ്പൻ വിജയം ഉറപ്പിച്ചത്. സിക്സ് പറത്തി ട്രിസ്റ്റൻ സ്റ്റബ്സ് ആണ് ഡൽഹിയ്ക്കായി വിജയ റൺ നേടിയത്. 

Add Zee News as a Preferred Source

Also Read: ഐപിഎൽ ലോസ്കോറിങ് ത്രില്ലറിൽ കൊൽക്കത്തയെ 16 റൺസിന് തകർത്ത് പഞ്ചാബ് കിങ്സ്

12 റൺസ് വിജയലക്ഷ്യവുമായി സൂപ്പര്‍ ഓവറിൽ ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്ക്ക് വേണ്ടി കെഎൽ രാഹുൽ 7 റൺസും ട്രിസ്റ്റൻ സ്റ്റബ്സ് 6 റൺസുമായി പുറത്താകാതെ നിന്നു. സൂപ്പര്‍ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി റിയാൻ പരാഗും ഷിമ്രോൺ ഹെറ്റ്മെയറും ഇറങ്ങി. തകര്‍പ്പൻ പ്രകടനം അവസാന ഓവറിൽ കാഴ്ചവെച്ച മിച്ചൽ സ്റ്റാ‍ര്‍ക്കാണ് ഡൽഹിയ്ക്ക് വേണ്ടി സൂപ്പര്‍ ഓവറിൽ ബൗൾ ചെയ്തത്. മൂന്നാം പന്തിൽ പരാഗും നാലാം പന്തിൽ യശസ്വി ജയ്സ്വാളും റണ്ണൗട്ടായത് ഡൽഹിയ്ക്ക് തിരിച്ചടിയായി.  തുടർന്ന് ഒരു പന്ത് ബാക്കിയാക്കി രാജസ്ഥാൻ ഡൽഹിയ്ക്ക് മുന്നിൽ 12 റൺസ് വിജയലക്ഷ്യം വെക്കുകയായിരുന്നു. 

Also Read: കന്നി രാശിക്കാർക്ക് വാഹന യോഗം, വൃശ്ചിക രാശിക്കാർക്ക് ആശയക്കുഴപ്പം ഏറും, അറിയാം ഇന്നത്തെ രാശിഫലം!

മറുപടി ബാറ്റിംഗിൽ സന്ദീപ് ശര്‍മ്മയുടെ ആദ്യ പന്തിൽ തന്നെ 2 റൺസ് നേടി കെ.എൽ രാഹുൽ ഡൽഹിയ്ക്ക് പ്രതീക്ഷ നൽകി. തൊട്ടടുത്ത പന്തിൽ ബൗണ്ടറി നേടിയ രാഹുൽ മൂന്നാം പന്തിൽ സിംഗിൾ നേടി സ്ട്രൈക്ക് ട്രിസ്റ്റൺ സ്റ്റബ്സിന് കൈമാറി. ഇതോടെ മൂന്ന് പന്തിൽ ജയിക്കാൻ 5 റൺസ് വേണമായിരുന്നു. തുടർന്ന് നാലാം പന്തിൽ സിക്സര്‍ പായിച്ച് സ്റ്റബ്സ് ഡൽഹിയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.  ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഡൽഹി ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. രാജസ്ഥാൻ നിലവിൽ 8-ാം സ്ഥാനത്ത് തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News