ഗൊറ്റൊകു സകായി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു

ലോകകപ്പ് പരാജയത്തിന് പിറകെ ജപ്പാന്‍ താരം രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു.

Last Updated : Jul 7, 2018, 03:33 PM IST
ഗൊറ്റൊകു സകായി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു

ലോകകപ്പ് പരാജയത്തിന് പിറകെ ജപ്പാന്‍ താരം രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു.

ഡിഫന്‍ഡര്‍ ഗൊറ്റൊകു സകായിയാണ് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ടീമിനോട് നീതി പുലര്‍ത്തുന്നവയല്ല തന്‍റെ പ്രകടനങ്ങള്‍ എന്ന് സ്വയം പഴി പറഞ്ഞാണ് സകായിയിയുടെ വിരമിക്കല്‍. ഈ ലോകകപ്പില്‍ ഒരു മത്സരത്തില്‍ മാത്രമേ സകായി കളിച്ചിരുന്നുള്ളൂ.

27കാരനായ സകായി ജപ്പാന് വേണ്ടി 42 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നേരത്തെ വെറ്ററന്‍ താരങ്ങളായ ഹോണ്ടയും, ഹസെബെയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ജപ്പാന്‍റെ താല്‍ക്കാലിക പരിശീലകനായി ലോകകപ്പിനെത്തിയ നിഷിനോയും ജപ്പാന്‍റെ ചുമതല ഒഴിഞ്ഞിട്ടുണ്ട്.

Trending News