close

News WrapGet Handpicked Stories from our editors directly to your mailbox

വിരലിന് പൊട്ടല്‍; ഇനിയുള്ള മത്സരങ്ങളില്‍ ധവനുണ്ടാകില്ല!!

ഞായറാഴ്ച നടന്ന മത്സരത്തിനിടെ നഥാന്‍ കോള്‍ട്ടര്‍ നൈലിന്‍റെ പന്ത് കൊണ്ടാണ് താരത്തിന്‍റെ ഇടതു കൈവിരലിന് പരിക്കേറ്റത്. 

Updated: Jun 11, 2019, 02:08 PM IST
വിരലിന് പൊട്ടല്‍; ഇനിയുള്ള മത്സരങ്ങളില്‍ ധവനുണ്ടാകില്ല!!

ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ ധവന്‍റെ വിരലിന് പൊട്ടലെന്ന് സ്ക്കാനിംഗ് റിപ്പോര്‍ട്ട്. മൂന്നാഴ്ച വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും. 

ഇതോടെ, ഋഷഭ് പന്ത് ടീമിലെത്താനും ഓപ്പണര്‍ സ്ഥാനത്തേക്ക് ലോകേഷ് രാഹുലിനെ പരിഗണിക്കാനും സാധ്യതയുണ്ട്. പന്ത്രണ്ടാം ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ധവന്‍റെ സെഞ്ചുറി ഉള്‍പ്പടെയാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ തീര്‍ത്തത്. 

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ന്യൂസ്‌ലാന്‍ഡിനെതിരെ ശിഖര്‍ ധവന് കളിക്കാനാകുമെന്നുമായിരുന്നു മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിനിടെ നഥാന്‍ കോള്‍ട്ടര്‍ നൈലിന്‍റെ പന്ത് കൊണ്ടാണ് താരത്തിന്‍റെ ഇടതു കൈവിരലിന് പരിക്കേറ്റത്. 

കൈ വിരലില്‍ നീര് വന്ന് വീര്‍ത്തെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ധവന്‍ കളി തുടരുകയും 109 പന്തുകളില്‍ നിന്ന് 117 റണ്‍സ് നേടുകയും ചെയ്തിരുന്നു. 

എന്നാല്‍, സെഞ്ചുറി പിന്നിട്ട താരം ഫീല്‍ഡിംഗിന് ഇറങ്ങിയില്ല. പകരം 50 ഓവറും രവീന്ദ്ര ജഡേജയാണ് ഫീല്‍ഡ് ചെയ്തത്. ട്രെന്‍ഡ്ബ്രിഡ്ജില്‍ മെയ്‌ 13ന് ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.