close

News WrapGet Handpicked Stories from our editors directly to your mailbox

സൈനിക സേവനം അവസാനിച്ചു; ധോണിയിനി സിവയ്ക്കും സാക്ഷിയ്ക്കുമൊപ്പം!!

അനന്ദ്നാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, ബുദ്ഗാം തുടങ്ങിയ പ്രദേശങ്ങളുടെ സുരക്ഷ വിക്ടര്‍ ഫോഴ്‍സിനാണ്. 

Sneha Aniyan | Updated: Aug 18, 2019, 06:29 PM IST
സൈനിക സേവനം അവസാനിച്ചു; ധോണിയിനി സിവയ്ക്കും സാക്ഷിയ്ക്കുമൊപ്പം!!

ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റിന്‍റെ ഭാഗമായുള്ള സൈനിക സേവന൦ അവസാനിച്ചതോടെ ധോണിയ്ക്ക് മടക്കം!!

വിക്ടര്‍ ഫോഴ്സിന്‍റെ ഭാഗമായാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ലെഫ്റ്റനന്‍റ് കേണലുമായ മഹേന്ദ്രസിംഗ് ധോണി  പ്രവര്‍ത്തിച്ചിരുന്നത്. 

സ്വാതന്ത്ര്യദിനത്തോടെയാണ് രണ്ട് ആഴ്ച നീണ്ട ധോണിയുടെ സൈനിക സേവനം അവസാനിച്ചത്. ന്യൂഡല്‍ഹിയില്‍ ഭാര്യ സാക്ഷിക്കും മകള്‍ സിവക്കുമൊപ്പമാണ് ഇപ്പോള്‍ ധോണിയുള്ളത്. 

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം വിൻഡീസ് പര്യടനത്തിൽ നിന്ന്  പിന്മാറിയ ധോണി സൈനിക സേവനത്തിന് പോകുകയായിരുന്നു. 

ജമ്മുവില്‍ പാരാമിലിറ്ററിയുടെ 106 ടിഎ ബറ്റാലിയനിലായിരുന്നു രണ്ടാഴ്ച നീണ്ട ധോണിയുടെ പരിശീലനം. 2011ൽ ആണ് ഇന്ത്യൻ സൈന്യം ധോണിക്ക് ടെറിട്ടോറിയല്‍ ആര്‍മി ലെഫ്റ്റനന്‍റ് കേണൽ പദവി നൽകിയത്. 

സൈനിക സേവനത്തിനിടെ കാവല്‍ ജോലിയും മിലിറ്ററി പോസ്റ്റുകളിലെ നിരീക്ഷണ ജോലിയും ധോണിക്ക് നല്‍കിയിരുന്നു. 

സ്വാതന്ത്ര്യദിനത്തില്‍ ലേ- ലഡാക്കിലായിരുന്ന ധോണി അവിടെ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

ക്രിക്കറ്റ് സെലിബ്രിറ്റിയായ ധോണിക്ക് മതിയായ സുരക്ഷയുണ്ടാകുമോ എന്ന സംശയ൦ ആരാധകര്‍ക്കിടയിലുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യന്‍ പൗരന്മാരെ സംരക്ഷിക്കാനാണ് ധോണി വരുന്നത് എന്നായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം.

കശ്മീര്‍ താഴ്‍വരയുടെ സുരക്ഷാ ചുമതലയാണ് വിക്ടര്‍ ഫോഴ്‍സിനുള്ളത്. രാഷ്ട്രീയ റൈഫിള്‍സിന്‍റെ തീവ്രവാദ വിരുദ്ധ സേനയുടെ ഭാഗമാണ് വിക്ടര്‍ ഫോഴ്‍സ്. 

അനന്ദ്നാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, ബുദ്ഗാം തുടങ്ങിയ പ്രദേശങ്ങളുടെ സുരക്ഷ വിക്ടര്‍ ഫോഴ്‍സിനാണ്. 

കശ്മീര്‍ താഴ്‍വരയില്‍ നിയോഗിക്കപ്പെട്ട ധോണി, സൈന്യത്തിന്‍റെ പട്രോളി൦ഗ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് തുടങ്ങിയ ചുമതലകളും നിര്‍വ്വഹിച്ചിരുന്നു.

സൈനികര്‍ക്കൊപ്പമായിരുന്നു ധോണിയുടെ താമസവും.