സ്റ്റമ്പിങ്ങിൽ ധോണിക്ക് ലോക റെക്കോർഡ്

ഇന്ത്യൻ വിക്കറ്റ് കീപ്പറും മുൻ ക്യാപ്റ്റനുമായ എം.എസ് ധോണിക്ക് സ്റ്റമ്പിങ്ങിൽ ലോക റെക്കോർഡ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ലോകത്തെ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന അഞ്ചാം ഏകദിനത്തിൽ ധോണി നേടിയത്. 

Last Updated : Sep 3, 2017, 07:11 PM IST
സ്റ്റമ്പിങ്ങിൽ ധോണിക്ക് ലോക റെക്കോർഡ്

കൊളംബോ: ഇന്ത്യൻ വിക്കറ്റ് കീപ്പറും മുൻ ക്യാപ്റ്റനുമായ എം.എസ് ധോണിക്ക് സ്റ്റമ്പിങ്ങിൽ ലോക റെക്കോർഡ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ലോകത്തെ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന അഞ്ചാം ഏകദിനത്തിൽ ധോണി നേടിയത്. 

ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ പേരിലുള്ള 99 സ്റ്റമ്പിങ്ങെന്നെ റെക്കോർഡാണ് ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിൽ തന്നെ ധോണി മറികടന്നത്. അഞ്ചാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കയുടെ അഖില ധനഞ്ജയയെ 45-ാം ഓവറിലെ അവസാന പന്തില്‍ സ്റ്റമ്പിങ് ചെയ്ത് ധോണി പുറത്താക്കി.

കുമാര്‍ സംഗക്കാര 404 ഏകദിനങ്ങളില്‍ നിന്നാണ് 99 പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയത്. എന്നാൽ വെറും 301 ഏകദിനങ്ങളിൽ നിന്നാണ് ധോണിയുടെ ഈ സ്റ്റമ്പിങ് നേട്ടം. 

Trending News