ഏകദിന ടീമില്‍ നിന്നും ധോണി ഉടന്‍ വിരമിച്ചേക്കും: രവി ശാസ്ത്രി

എന്നാല്‍ ധോണി ഐപിഎലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ട്വന്റി-20 ലോകകപ്പ് ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്നും രവി ശാസ്ത്രി പറഞ്ഞു.  

Last Updated : Jan 10, 2020, 03:36 PM IST
  • ധോണി വൈകാതെ ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന്‍ രവി ശാസ്ത്രി.
  • ധോണി ഐപിഎലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ട്വന്റി-20 ലോകകപ്പ് ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്നും രവി ശാസ്ത്രി പറഞ്ഞു.
ഏകദിന ടീമില്‍ നിന്നും ധോണി ഉടന്‍ വിരമിച്ചേക്കും: രവി ശാസ്ത്രി

ന്യൂഡല്‍ഹി: ധോണി വൈകാതെതന്നെ ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന സൂചനയുമായി ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായ രവി ശാസ്ത്രി.

എന്നാല്‍ ധോണി ഐപിഎലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ട്വന്റി-20 ലോകകപ്പ് ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്നും രവി ശാസ്ത്രി പറഞ്ഞു.

ധോണിയുമായി താന്‍ സംസാരിച്ചിരുന്നു. അദ്ദേഹം ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചതു പോലെ ഏകദിനത്തില്‍ നിന്നും ഉടന്‍ വിരമിക്കുമെന്നും എന്നാല്‍ ഉറപ്പായും ഇന്ത്യന്‍പ്രീമിയര്‍ ലീഗില്‍ കളിക്കുമെന്നും ശാസ്ത്രി പറഞ്ഞു. 

ഇപ്പോള്‍ ധോണി ഐപിഎല്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടീമില്‍ ഒരു കാരണവശാലും കടിച്ചു തൂങ്ങി കിടക്കുന്ന ആളല്ല ധോണിയെന്നും ശാസ്ത്രി സൂചിപ്പിച്ചു.

ദീര്‍ഘമായ ഇടവേളക്ക് ശേഷമാണ് ധോണി ഐപിഎല്‍ കളിക്കുന്നത് അതുകൊണ്ടുതന്നെ ഐപിഎല്ലിലെ അദേഹത്തിന്‍റെ പ്രകടനം നിര്‍ണ്ണായകമായിരിക്കുമെന്നും ശാസ്ത്രി പറഞ്ഞു. 

ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകളിലേക്ക് താരങ്ങളെ പരിഗണിക്കുമ്പോള്‍ മുഖ്യ ഘടകം എന്ന് പറയുന്നത് അവരുടെ പ്രകടന മികവും പരിചയ സമ്പത്തും മാത്രമാണെന്ന്‍ പറഞ്ഞ ശാസ്ത്രി പരിചയ സാമ്പത്തിന്‍റെ കാര്യത്തില്‍ പകരംവെക്കാനില്ലാത്ത താരമാണ് ധോണിയെന്നും വ്യക്തമാക്കി.

350 ഏകദിനങ്ങളിലും 90 ടെസ്റ്റിലും 98 ടി-20 കളിലും ധോണി ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. 829 പേരെയാണ് ധോണി വിക്കറ്റിനു പിന്നില്‍ നിന്നുകൊണ്ട് പുറത്താക്കിയത്.  2007ല്‍ ടി-20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴിലാണ് ഇന്ത്യ നേടിയത്. 

എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്റിനെതിരായ തോല്‍വിക്ക് ശേഷം ധോണി ഇന്ത്യക്കുവേണ്ടി ഇതുവരെ കളിച്ചിട്ടില്ല. 

More Stories

Trending News