ക്രിക്കറ്റിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഓടിയെത്തുന്നത് നമ്മുടെ ചുറുചുറുക്കുള്ള മാഹിയെയാണ്. ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് ധോണിയെന്നത് ആരും പറഞ്ഞുതരേണ്ട ആവശ്യമില്ല അല്ലെ.
മാത്രമല്ല സച്ചിനുശേഷം ഇത്രയും ആരാധകരുള്ള ഒരു ക്യാപ്റ്റന്‍ വേറെ ഉണ്ടോ ആവോ.
ഇപ്പോഴിതാ ഒഴിവുകാലം ആഘോഷിക്കുന്ന ധോണിയുടെ വീഡിയോയാണ് ചര്‍ച്ചാ വിഷയം. ധോണി ഫുട്ബോള്‍ കളിക്കുന്ന വീഡിയോ ആരാധകര്‍ രണ്ടുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ബോളിവുഡ് താരം അര്ജ്ജുന് കപൂറും ഫുട്ബോള്‍ കളിക്കാനുണ്ട്. താരത്തിനൊപ്പം മുംബൈയിലാണ് ധോണി ഫുട്ബോള്‍ കളിച്ചത്.
രണ്ടുമാസത്തെ സൈനിക സേവനത്തിനുശേഷം ഉടനെതന്നെ ധോണി ടീമിലേയ്ക്ക് തിരിച്ചെത്തുമെന്നാണ് സൂചന. ലോകകപ്പിനു ശേഷം ധോണി ഇതുവരെ കളിക്കളത്തില്‍ ഇറങ്ങിയിട്ടില്ല.