സിവയുടെ സ്‌കൂള്‍ വാര്‍ഷികത്തിന് ധോണിയെത്തി (വീഡിയോ കാണാം)

  

Last Updated : Jan 13, 2018, 12:33 PM IST
സിവയുടെ സ്‌കൂള്‍ വാര്‍ഷികത്തിന് ധോണിയെത്തി (വീഡിയോ കാണാം)

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ടീം ഇന്ത്യ. അതുകൊണ്ട് തന്നെ ടെസ്റ്റില്‍ നിന്നും വിരമിച്ച മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ക്രിക്കറ്റില്‍ നിന്നും ഒരു ചെറിയ ബ്രേക്കെടുത്തിരിക്കുകയാണ്. ഇപ്പോള്‍  ധോണിയുടെ മുഖ്യ ഹോബി വേറൊന്നുമല്ല മകള്‍ സിവയ്‌ക്കൊപ്പം സമയം ചെലവഴിക്കുകയെന്നതാണ്. അല്ലെങ്കില്‍ തന്നെ നമ്മുടെ മലയാളികളുടെ ഇടയില്‍ അച്ഛനെക്കാളും സ്റ്റാര്‍ മകള്‍ സിവ തന്നെയാണ്.  മലയാളത്തില്‍ പാട്ടുപാടി മലയാളികളെ കയ്യിലെടുത്തിരിക്കുകയാണ് സിവ. 

സിവയെ മടിയിലിരുത്തി ധോണി മറ്റു കുട്ടികളുമായും കൂട്ടുകൂടുന്നതും വീഡിയോയില്‍ കാണാം

ആദ്യ സ്‌കൂള്‍ വാര്‍ഷികത്തിന് ധോണിക്കൊപ്പമാണ് സിവ സ്റ്റാറായത്. പിങ്കും വൈറ്റും ഇടകലര്‍ന്ന വേഷത്തിനൊപ്പം തലയില്‍ ചെറിയ കിരീടം ചൂടിയാണ് സിവ കൊച്ചു രാജകുമാരിയായത്.
സിവയുടെ സ്‌കൂള്‍ ചടങ്ങിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 

More Stories

Trending News