ഫിഞ്ചിന്‍റെ സെഞ്ചുറിയില്‍ ഓസീസ് തീര്‍ത്തത് 285 റണ്‍സ്!!

ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസീസിനെതിരെ ഇംഗ്ലണ്ട് നേടേണ്ടത് 286 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റി൦ഗിനിറങ്ങിയ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്. 

Last Updated : Jun 25, 2019, 06:52 PM IST
ഫിഞ്ചിന്‍റെ സെഞ്ചുറിയില്‍ ഓസീസ് തീര്‍ത്തത് 285 റണ്‍സ്!!

ലണ്ടന്‍: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസീസിനെതിരെ ഇംഗ്ലണ്ട് നേടേണ്ടത് 286 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റി൦ഗിനിറങ്ങിയ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്. 

ആരോണ്‍ ഫിഞ്ച് -ഡേവിഡ് വാര്‍ണര്‍ സഖ്യം മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. 115 പന്തില്‍ 11 ബൗണ്ടറിയും രണ്ടു സിക്‌സും സഹിത൦ ഫിഞ്ച് ഈ ലോകകപ്പിലെ തന്‍റെ രണ്ടാം സെഞ്ചുറി തികച്ചു. 

61 പന്തില്‍ ആറു ബൗണ്ടറി സഹിതം 53 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇത് മൂന്നാം തവണയാണ് ഈ ലോകകപ്പില്‍ ഫിഞ്ച് -വാര്‍ണര്‍ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കുന്നത്.

മോയിന്‍ അലിയുടെ പന്ത്  ജോ റൂട്ടിന്‍റെ കൈകളിലെത്തിച്ചതോടെയായിരുന്നു വാര്‍ണറിന്‍റെ മടക്കം. സെഞ്ചുറി പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു ഫിഞ്ചിന്‍റെ മടക്കം.

ജോഫ്ര ആര്‍ച്ചറിന്‍റെ പന്തില്‍ ക്രിസ് വോക്‌സിനു ക്യാച്ച് സമ്മാനിച്ചാണ് ഫിഞ്ച് പുറത്തായത്. 29 പന്തില്‍ ഒരു ബൗണ്ടറി സഹിതം 23 റണ്‍സെടുത്ത ഖവാജയെ ബെന്‍ സ്റ്റോക്‌സ് ക്ലീന്‍ ബോള്‍ ചെയ്തു പുറത്താക്കി. 

സ്റ്റീവ് സ്മിത്ത് 38 റണ്‍സും, ഗ്ലെന്‍ മാക്‌സ് വെല്‍ 12 റണ്‍സും, മാര്‍കസ് സ്‌റ്റോളിന്‍സ് 8 റണ്‍സും, പാറ്റ് കമിന്‍സ് ഒരു റണ്ണും നേടി പുറത്തായി. അലക്‌സ് കാരി, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരാണ് പുറത്താകാതെ നിന്നത്.

ഇംഗ്ലണ്ടിനായി 10 ഓവറില്‍ 46 റണ്‍സ് വഴങ്ങി ക്രിസ് വോക്‌സ് രണ്ട് വിക്കറ്റ് എടുത്തു. ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ്, ബെന്‍ സ്റ്റോക്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

More Stories

Trending News