മൂന്ന് ദിനം പിന്നിലായിരുന്നു;നാലാം ദിനം വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്!

പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ മൂന്ന് ദിവസവും ഇംഗ്ലണ്ട് പിന്നിലായിരുന്നു.

Last Updated : Aug 9, 2020, 12:12 PM IST
  • 277 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിനാണ് പാകിസ്ഥാനെ തോല്‍പ്പിച്ചത്.
  • ഇംഗ്ലണ്ട് ആറാം വിക്കറ്റില്‍ ഒന്നിച്ച ജോസ് ബട്ലര്‍ -ക്രിസ് വോക്സ് സഖ്യത്തിന്‍റെ
    കരുത്തിലാണ് വിജയം നേടിയത്
  • ജോസ് ബട്ലര്‍ 101 പന്തില്‍ ഏഴ് ബൌണ്ടറികളും ഒരു സിക്സും പായിച്ച് കൊണ്ട് 75 റണ്‍സ് സ്വന്തമാക്കി
  • ഇംഗ്ലണ്ടിനെ വിജയത്തില്‍ എത്തിച്ച വോക്സ് കളിയിലെ താരവുമായി
മൂന്ന് ദിനം പിന്നിലായിരുന്നു;നാലാം ദിനം വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്!

മഞ്ചെസ്റ്റര്‍:പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ മൂന്ന് ദിവസവും ഇംഗ്ലണ്ട് പിന്നിലായിരുന്നു.
മൂന്ന് ദിവസത്തെ ക്ഷീണം നാലാം ദിനം തീര്‍ക്കുക മാത്രമല്ല വിജയം സ്വന്തമാക്കുന്നതിനും മികച്ച പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനു കഴിഞ്ഞു.
രണ്ടാം ഇന്നിങ്ങ്സില്‍ 277 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത   ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിനാണ് പാകിസ്ഥാനെ തോല്‍പ്പിച്ചത്.
ഒരു ദിവസം കൂടി   അവശേഷിക്കെയാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്.

അഞ്ചിന് 117 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ട് ആറാം വിക്കറ്റില്‍ ഒന്നിച്ച ജോസ് ബട്ലര്‍ -ക്രിസ് വോക്സ് സഖ്യത്തിന്‍റെ

കരുത്തിലാണ് വിജയം നേടിയത്,ഇരുവരും ചേര്‍ന്ന് 139 റണ്‍സിന്‍റെ കൂട്ട് കെട്ടാണ് പടുത്തുയര്‍ത്തിയത്.

ജോസ് ബട്ലര്‍ 101 പന്തില്‍ ഏഴ് ബൌണ്ടറികളും ഒരു സിക്സും പായിച്ച് കൊണ്ട് 75 റണ്‍സ് സ്വന്തമാക്കി,ക്രിസ് വോക്സ് ആകട്ടെ 
120 പന്തില്‍ 10 ബൌണ്ടറികളോടെ 84 റണ്‍സുമായി പുറത്താകാതെ നിന്നു.

പാക് നിരയില്‍ നാല് വിക്കറ്റുമായി യാസിര്‍ ഷാ തിളങ്ങി,മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ വിജയത്തില്‍ എത്തിച്ച വോക്സ് 
കളിയിലെ താരവുമായി,ഇംഗ്ലീഷ് നിരയില്‍ റോറി ബണ്‍സ് 10 റണ്‍സും സിബ്ലി 36 റണ്‍സും എടുത്ത് പുറത്തായപ്പോള്‍ 
ക്യാപ്റ്റന്‍ ജോ റൂട്ട് 42 റണ്‍സും ബെന്‍ സ്ടോക്സ് 9 റണ്‍സും ഒലി പോപ്പ്,സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ 7 റണ്‍സ് വീതവും നേടി പുറത്തായി,

Also Read:ICC ODI Rankings: ഒന്നും രണ്ടും സ്ഥാനങ്ങൾ പിടിച്ച് കൊഹ്ലിയും രോഹിത്തും

പാക്കിസ്ഥാന്‍ എട്ടിന് 137 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ചെങ്കിലും 169 റണ്‍സില്‍ എല്ലാവരും പുറത്തായി,പാക് നിരയില്‍ യാസിര്‍ ഷാ 
24 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറും അടക്കം 33 റണ്‍സ് സ്വന്തമാക്കി.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു വിജയത്തോടെ ഇംഗ്ലണ്ട് മുന്നിലാണ്,
രണ്ടാം ടെസ്റ്റ്‌ ആഗസ്റ്റ്‌ 13 വ്യാഴാഴ്ച്ച സതാംപ്ടണില്‍ നടക്കും.

More Stories

Trending News