മാഞ്ചെസ്റ്റര്‍: അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോണ്‍ മോര്ഗന്.
ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പായിച്ച താരമെന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ട് നായകന് ഇയോണ്‍ മോര്ഗന് നേടിയത്.
വെറും 71 പന്തില്‍ നിന്ന് 17 സിക്സും നാലു ബൗണ്ടറിയുമടക്കം 148 റണ്‍സാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. മോര്‍ഗന്റെ 13-ാം ഏകദിന സെഞ്ചുറിയും ഉയര്‍ന്ന സ്കോറും ഇതു തന്നെയാണ്.
ലോകകപ്പ് ചരിത്രത്തില്‍ ഗെയിലിന്റെ 16 സിക്സറുകളെന്ന റെക്കോര്‍ഡാണ് മോര്ഗന് മറികടന്നത്.
സിംബാവേയ്ക്കെതിരെ 2015 ലെ ലോകകപ്പിലായിരുന്നു ഗെയിലിന്റെ നേട്ടം. ഏകദിനത്തില്‍ രോഹിത് ശര്‍മ്മ, എബിഡി വില്ലിയേഴ്സ്, ക്രിസ് ഗെയില്‍ എന്നിവരുടെ റെക്കോര്‍ഡാണ് താരം മറികടന്നത്.
അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ 25 സിക്സുകളാണ് ഇംഗ്ലണ്ട് പറത്തിയത്. സിംബാവേക്കെതിരായ വെസ്റ്റ് ഇന്‍ഡീസിന്റെ 19 സിക്സുകള്‍ എന്ന റിക്കോര്‍ഡാണ് ഇംഗ്ലണ്ട് തകര്‍ത്തത്.
കൂടാതെ, അഫ്ഗാനിസ്ഥാനെതിരെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 397 എന്ന വലിയ സ്കോര്‍ നേടാനും ഇംഗ്ലണ്ടിനായി. ഈ സീസണില്‍ ഒരു ടീം നേടുന്ന ഏറ്റവു൦ വലിയ സ്കോറാണിത്.
ടോസ് നേടി ബാറ്റി൦ഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് നേടിയത്.