ടെസ്റ്റ് പരമ്പരയിലെ ചരിത്ര വിജയം; ആഘോഷങ്ങളും ഐതിഹാസികം!!

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്ര ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്‍റെ ആഘോഷങ്ങളും ഐതിഹാസികം!!

Updated: Jan 7, 2019, 06:35 PM IST
ടെസ്റ്റ് പരമ്പരയിലെ ചരിത്ര വിജയം; ആഘോഷങ്ങളും ഐതിഹാസികം!!

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്ര ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്‍റെ ആഘോഷങ്ങളും ഐതിഹാസികം!!

നാല് മത്സരങ്ങളുടെ 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. 12ാം പര്യാടനത്തിലാണ് ഇന്ത്യയുടെ ഈ നേട്ടം. ചരിത്രത്തില്‍ ആദ്യമായാണ് ഓസീസ് മണ്ണില്‍ ഇന്ത്യ പരമ്പര നേടുന്നത്. മൂന്ന് സെഞ്ചുറി നടേിയ ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു.

മഴമൂലം സിഡ്‌നി ടെസ്റ്റിന്‍റെ അവസാന ദിവസത്തെ കളി മഴമൂലം വൈകിയതോടെ മത്സരം സമനിലയിലായതായി തീരുമാനിക്കുകയായിരുന്നു. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോഹ്‌ലിയും സ്വന്തമാക്കി. 

ഇന്ത്യന്‍ ടീമിന്‍റെ ആഘോഷങ്ങളും അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്‌. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ. ടീമിലെ ഓരോ അംഗത്തെയും കോഹ്‌ലി ആലിംഗനം ചെയ്യുമ്പോള്‍ മേശയിലടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു മറ്റ് കളിക്കാര്‍. ഡ്രെസിംഗ് റൂമില്‍ മാത്രം ഒതുങ്ങിയില്ല ടീമിന്‍റെ ആഹ്ലാദ പ്രകടനം. തങ്ങളുടെ ആരാധകര്‍ക്ക് വേണ്ടി മൈതാനത്തും നൃത്തം ചെയ്തു ഇന്ത്യന്‍ ടീമംഗങ്ങള്‍!

ഓസ്‌ട്രേലിയയില്‍ ചരിത്ര ജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനു അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ട്വിറ്ററിലൂടെയാണ് ഇരുവരും ടീമിനെ അഭിനന്ദിച്ചത്. ഈ വിജയമൊരു ശീലമാക്കാമെന്ന് രാഷ്ട്രപതിയും വരാനിരിക്കുന്ന പരമ്പരകളിലും വിജയം തുടരട്ടേയെന്നും പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു.