യൂറോ കപ്പ്‌ സെമി : പോര്‍ചുഗലും വെയില്‍സും ഇന്നിറങ്ങും

Last Updated : Jul 6, 2016, 04:40 PM IST
യൂറോ കപ്പ്‌ സെമി : പോര്‍ചുഗലും വെയില്‍സും ഇന്നിറങ്ങും

യൂറോ കപ്പിലെ ആദ്യ സെമി പോരാട്ടം ഇന്ന്. പോര്‍ചുഗലും വെയില്‍സും തമ്മിലാണ് മത്സരം. റയലിന്‍റെ  സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബെയിലും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തില്‍ ജയം ആര്‍ക്കൊപ്പമാകുമെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് മത്സരം.

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ യൂറോ കിരീടമെന്ന സ്വപ്ന നേട്ടത്തിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും കൂട്ടര്‍ക്കും ഇനിയുള്ളത് രണ്ട് മത്സരങ്ങളുടെ ദൂരം മാത്രം. കലാശപ്പോരാട്ടം സ്വപ്‌നം കണ്ടാണ് ഫെര്‍ണാണ്ടോ സാന്റോസ് പരിശീലിപ്പിക്കുന്ന ടീം ഇന്നിറങ്ങുന്നത്.

ചരിത്രത്തിലാദ്യമായി ഒരു പ്രധാന ടൂര്‍ണമെന്റിന്‍റെ സെമിയിലെത്തിയ വെയില്‍സും ഫൈനല്‍ സ്വപ്നം കണ്ടാകും ഇറങ്ങുക. ബെല്‍ജിയത്തിനെതിരെ ക്വാര്‍ട്ടറില്‍ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസം വെയില്‍സിനുണ്ട്.. സസ്‌പെന്‍ഷനിലായ ബെന്‍ ഡേവിസും ആരോണ്‍ റാംസിയുടെയും അഭാവമാണ് ക്രിസ് കോള്‍മാന്റെ സംഘത്തിനെ ആശങ്കയിലാഴ്ത്തുന്നത. ഡേവീസിന് പകരം ജെയിംസ് കോളിന്‍സും റാംസിക്ക് പകരക്കാരനായി ലെസ്റ്റര്‍ താരം ആന്‍ഡി കിംഗും ആദ്യ ഇലവനില്‍ ഇടം നേടിയേക്കും. പോര്‍ച്ചുഗീസ് താരം വില്യം കാര്‍വാലോയും സസ്‌പെന്‍ഷനിലാണ്.

Trending News