ലോകകപ്പിലെ എല്ലാ മത്സരവും ഇന്ത്യയ്ക്കെതിരായി കാണും!!

ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും സമീപകാലത്ത് വലിയൊരു ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ തങ്ങള്‍ തോല്‍പ്പിച്ചു.

Updated: Apr 23, 2019, 05:47 PM IST
 ലോകകപ്പിലെ എല്ലാ മത്സരവും ഇന്ത്യയ്ക്കെതിരായി കാണും!!

കറാച്ചി: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ എല്ലാ മത്സരവും ഇന്ത്യയ്ക്കെതിരായി കാണുമെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്.

ഇന്ത്യക്കെതിരെ പാക്ക് ടീമിന് മുന്‍തൂക്കമുണ്ടെന്നും സര്‍ഫറാസ് അഹമ്മദ് വ്യക്തമാക്കി. 

ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും സമീപകാലത്ത് വലിയൊരു ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ തങ്ങള്‍ തോല്‍പ്പിച്ചത് ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മുന്‍തൂക്കത്തിന് കാരണമാവുമെന്നാണ് പാക് ക്യാപ്റ്റന്‍ പറയുന്നത്. 

ലോകകപ്പിലെ എല്ലാ മത്സരവും പ്രധാനമാണെന്നും അതുകൊണ്ടുതന്നെ എല്ലാ മത്സരവും ഇന്ത്യക്കെതിരായ മത്സരംപോലെ കാണാനാവും ശ്രമിക്കുകയെന്നും സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ഇംഗ്ലണ്ടും ലോകകപ്പിലെ ഫേവറൈറ്റുകള്‍ ആയതിനാല്‍ തന്നെ പാക്കിസ്ഥാന് അധികം സാധ്യത ആരും കല്‍പിക്കുന്നില്ലെന്നും, അതിനാല്‍ ലോകകപ്പില്‍ മറ്റു ടീമുകള്‍ക്കുള്ള അത്രയും സമ്മര്‍ദ്ദം ഞങ്ങള്‍ക്കില്ലെന്നും പാക്കിസ്ഥാന്‍ പറയുന്നു.