IPL 2025: ആവേശപ്പോരാട്ടം; രാജാസ്ഥാനും,ഗുജറാത്തും ഇന്ന് നേര്‍ക്കുനേര്‍

വൈകിട്ട് 7.30ന് അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.

Written by - Zee Malayalam News Desk | Last Updated : Apr 9, 2025, 01:30 PM IST
  • സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് കാത്തിരിക്കുകയാണ് ആരാധകര്‍.
  • നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്.
  • ഈ കളിയില്‍ 19 റണ്‍സ് കൂടി എടുത്താല്‍ സഞ്ജു സാംസണ്‍ ടി20 ല്‍ 7500 റണ്‍സ് ക്ലബ്ബില്‍ എത്തും.
IPL 2025: ആവേശപ്പോരാട്ടം; രാജാസ്ഥാനും,ഗുജറാത്തും ഇന്ന് നേര്‍ക്കുനേര്‍

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ അഞ്ചാം മത്സരം. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. വൈകിട്ട് 7.30ന് അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.റിയാന്‍ പരാഗ് നായകനായ ആദ്യ രണ്ട് കളിയും തോറ്റ് തുടങ്ങിയ രാജസ്ഥാന്‍ അവസാന രണ്ട് കളിയും ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുന്നത്.ഈ കളിയില്‍ 19 റണ്‍സ് കൂടി എടുത്താല്‍ സഞ്ജു സാംസണ്‍ ടി20 ല്‍ 7500 റണ്‍സ് ക്ലബ്ബില്‍ എത്തും. 

Add Zee News as a Preferred Source

മികച്ച ബാറ്റിംഗ് ടീമായ പഞ്ചാബിനെതിരെ 50 റണ്‍സ് ജയം നേടിയത് ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. സഞ്ജുവിന്റെ ബാറ്റില്‍ നിന്ന്  വലിയൊരു ഇന്നിംഗ്സ് കാത്തിരിക്കുകയാണ് ആരാധകര്‍. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്.

ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുനേറ്റ ഗുജറാത്ത് പിന്നീട് നടന്ന മൂന്ന് മത്സരങ്ങളിലും ജയിച്ചു. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്. പോയിന്റ് പട്ടകയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് കളത്തിലിറങ്ങുന്നത്.

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും ഗുജറാത്ത് ടൈറ്റന്‍സ്  സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനും ഇന്നു മുഖാമുഖം വരുമ്പോള്‍ എന്തായിരിക്കും സംഭവിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News