ഷാഹിദ് അഫ്രീദി ഫൌണ്ടേഷന് സഹായം;യുവിക്ക് ആരാധകരുടെ വിമര്‍ശനം!

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയുടെ നേതൃത്വത്തിലുള്ള ഷാഹിദ് അഫ്രിദി ഫൌണ്ടേഷന് സഹായം നല്‍കണമെന്ന യുവരാജ് സിങ്ങിന്‍റെ അഭ്യര്‍ത്ഥന

Last Updated : Apr 1, 2020, 10:53 AM IST
ഷാഹിദ് അഫ്രീദി ഫൌണ്ടേഷന് സഹായം;യുവിക്ക് ആരാധകരുടെ വിമര്‍ശനം!

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയുടെ നേതൃത്വത്തിലുള്ള ഷാഹിദ് അഫ്രിദി ഫൌണ്ടേഷന് സഹായം നല്‍കണമെന്ന യുവരാജ് സിങ്ങിന്‍റെ അഭ്യര്‍ത്ഥന
യ്ക്കെതിരെ ഒരു വിഭാഗം ആരാധകര്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തുന്നത്.

കൊറോണ വൈറസ്‌ പ്രതിരോധത്തില്‍ പാക്കിസ്ഥാനില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഷാഹിദ് അഫ്രിദി ഫൌണ്ടേഷന്‍,യുവരാജ് സിംഗ് തന്‍റെ നിലപാട് ട്വിട്ടറില്‍ കൂടെയാണ് അറിയിച്ചത്.

മറ്റൊരു ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്ങും ഷാഹിദ് അഫ്രിദി ഫൌണ്ടേഷന് സഹായം തേടി ട്വീറ്റ് ചെതിരുന്നു.

പാക്കിസ്ഥാനില്‍ കൊറോണ വൈറസ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

സര്‍ക്കാര്‍ സംവിധാനങ്ങളെക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഷാഹീദ് അഫ്രീദി ഫൌണ്ടേഷന്
ആണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ അഫ്രിദി ഫൌണ്ടേഷന് പിന്തുണയുമായി രംഗത്ത് വന്നത്.എന്നാല്‍ പാരമ്പര്യ വൈരികളായ പാകിസ്ഥാനിലെ
ക്രിക്കറ്റ് താരത്തിന്‍റെ ഫൌണ്ടേഷന് സഹായം നല്‍കണമെന്ന ആവശ്യത്തെ ഒരു വിഭാഗം ആരാധകര്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്.ചിലര്‍ പാക്കിസ്ഥാന്‍ ഭീകരതയെ 
പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശിക്കുന്നത്.

Trending News