close

News WrapGet Handpicked Stories from our editors directly to your mailbox

ഫിഫാ അണ്ടര്‍ 17 ലോകകപ്പ്; ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് സമാപനം

ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് സമാപനം. സമാപന ഗ്രൂപ്പിലെ ആദ്യ മത്സരങ്ങള്‍ക്കായി കൊല്‍ക്കത്ത വിവേകാനന്ദ യുവഭാരതി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഇംഗ്ലണ്ട് ഇറാഖിനെ നേരിടും. ഗ്രൂപ്പിലെ രണ്ടാം മല്‍സരം ഗുവാഹത്തിയില്‍ മെക്‌സിക്കോ ചിലിയെ നേരിടും.

Updated: Oct 14, 2017, 02:25 PM IST
ഫിഫാ അണ്ടര്‍ 17 ലോകകപ്പ്; ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് സമാപനം

കൊല്‍ക്കത്ത: ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് സമാപനം. സമാപന ഗ്രൂപ്പിലെ ആദ്യ മത്സരങ്ങള്‍ക്കായി കൊല്‍ക്കത്ത വിവേകാനന്ദ യുവഭാരതി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഇംഗ്ലണ്ട് ഇറാഖിനെ നേരിടും. ഗ്രൂപ്പിലെ രണ്ടാം മല്‍സരം ഗുവാഹത്തിയില്‍ മെക്‌സിക്കോ ചിലിയെ നേരിടും.

ഗ്രൂപ്പ് ചാമ്പ്യന്‍ സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യമിട്ട് ഫ്രാന്‍സും ഇന്ന് മല്‍സരത്തിനിറങ്ങുന്നുണ്ട്. ഗുവാഹത്തിയില്‍ നടക്കുന്ന മല്‍സരത്തില്‍ ഹോണ്‍ഡുറാസാണ് എതിരാളികള്‍. കൊല്‍ക്കത്തയില്‍ ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ജപ്പാന്‍ ന്യൂ കാലിഡോണിയയെയാണ് നേരിടുന്നത്. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ ബ്രസീലും, സ്‌പെയിനും വിജയിച്ചു. സ്‌പെയിന്‍ എതിരില്ലാത്ത രണ്ടു ഗോളിന് ഉത്തര കൊറിയയെ പരാജയപ്പെടുത്തിയപ്പോള്‍, നൈജറിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. മൂന്നു മല്‍സരവും ജയിച്ച് ഡി ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു.