close

News WrapGet Handpicked Stories from our editors directly to your mailbox

ഫിഫ അണ്ടര്‍-17: മഞ്ഞപ്പടയില്‍ 'അദ്ഭുത ബാലന്‍' ഇല്ല

ഫിഫ അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന്‍റെ ആരവം ഉയരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കാല്‍പന്തിന്‍റെ തട്ടകമായ ബ്രസീലില്‍ നിന്നും ആരാധകരെ തേടിയെത്തുന്നത് സങ്കടവാര്‍ത്ത. പുതിയ പെലെയെന്നും നെയ്മറെന്നും അറിയപ്പെടുന്ന ലോകഫുട്ബോളിലെ പ്രശസ്തനായ പതിനാറുകാരന്‍ വിനീഷ്യസ് ജൂനിയറിന്‍റെ പിന്‍മാറ്റമാണ് ബ്രസീല്‍ ടീമിന്‍റെ തന്നെ ആവേശം കെടുത്തുന്നതിലേക്ക് എത്തിയിരിക്കുന്നത്.

Updated: Sep 30, 2017, 08:29 PM IST
ഫിഫ അണ്ടര്‍-17: മഞ്ഞപ്പടയില്‍ 'അദ്ഭുത ബാലന്‍' ഇല്ല

കൊച്ചി: ഫിഫ അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന്‍റെ ആരവം ഉയരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കാല്‍പന്തിന്‍റെ തട്ടകമായ ബ്രസീലില്‍ നിന്നും ആരാധകരെ തേടിയെത്തുന്നത് സങ്കടവാര്‍ത്ത. പുതിയ പെലെയെന്നും നെയ്മറെന്നും അറിയപ്പെടുന്ന ലോകഫുട്ബോളിലെ പ്രശസ്തനായ പതിനാറുകാരന്‍ വിനീഷ്യസ് ജൂനിയറിന്‍റെ പിന്‍മാറ്റമാണ് ബ്രസീല്‍ ടീമിന്‍റെ തന്നെ ആവേശം കെടുത്തുന്നതിലേക്ക് എത്തിയിരിക്കുന്നത്.

അണ്ടര്‍-17 ഫുട്ബോള്‍ കളിക്കാനായി വിനീഷ്യസ് ഇന്ത്യയിലെത്തില്ലെന്ന് ടീം മീഡിയ ഓഫീസര്‍ ഗ്രിഗോറിയോ ഫര്‍ണാണ്ടസ് അറിയിച്ചു. ഇതോടെ 'ബ്രസീലിന്‍റെ അദ്ഭുത ബാല'ന്‍റെ പിന്മാറ്റം ഫുട്ബോള്‍ ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയിരിക്കുകയാണ്. 

വിനീഷ്യസിനെ ലോകകപ്പിന് വിട്ടുകൊടുക്കേണ്ടതില്ലെന്ന് റയല്‍ മാഡ്രിഡും ഫ്‌ലെമിംഗോയും തമ്മില്‍ ധാരണയിലെത്തിയതോടെയാണ് ബ്രസീലിന്‍റെ മിന്നും താരത്തിന് ഫിഫ അണ്ടര്‍-17 ലോകകപ്പ് സ്വപ്നങ്ങള്‍ ഇല്ലാതാക്കിയത്. 

വിനീഷ്യസിന്‍റെ പ്രകടനം നേരിട്ടു കാണാനുള്ള അവസരം ഇന്ത്യയിലെ ആരാധകര്‍ക്ക് നഷ്ടമാവുകയാണ്.