ഇരട്ട വസന്തം വിരിയിച്ച് ലുക്കാകു; ടുണിഷ്യയ്ക്കെതിരെ ബല്‍ജിയത്തിന് തകര്‍പ്പന്‍ ജയം

അഞ്ച് ഗോള്‍ വഴങ്ങിയെങ്കിലും ടുണിഷ്യയുടേതും മികച്ച പ്രകടനമായിരുന്നു

Last Updated : Jun 23, 2018, 08:11 PM IST
ഇരട്ട വസന്തം വിരിയിച്ച് ലുക്കാകു; ടുണിഷ്യയ്ക്കെതിരെ ബല്‍ജിയത്തിന് തകര്‍പ്പന്‍ ജയം

മോസ്കോ: പാനമയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ബല്‍ജിയത്തിന് ടുണിഷ്യയ്ക്കെതിരെ പൊന്നും ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബെല്‍ജിയം ജയിച്ചത്. 

സ്ട്രൈക്കര്‍ റൊമേലു ലുക്കാകു, എഡന്‍ ഹസാര്‍ഡ് എന്നിവരുടെ ഇരട്ടഗോളുകളാണ് ബല്‍ജിയത്തിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്‌. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ബല്‍ജിയം പ്രീക്വാര്‍ട്ടറില്‍ കടന്നു.

അഞ്ച് ഗോളുകള്‍ നേടിയ ബല്‍ജിയത്തിന് അഞ്ചാം ഗോള്‍ സമ്മാനിച്ചത്‌ മിച്ചി ബാത്ഷുവായി ആണ്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ഇരട്ട ഗോള്‍ നേടി ലുക്കാകു, റഷ്യന്‍ ലോകകപ്പിലെ ടോപ്‌ സ്കോറര്‍മാരില്‍ പോര്‍ച്ചുഗലിന്‍റെ ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്കൊപ്പമെത്തി.

അഞ്ച് ഗോള്‍ വഴങ്ങിയെങ്കിലും ടുണിഷ്യയുടേതും മികച്ച പ്രകടനമായിരുന്നു.

More Stories

Trending News