അറേബ്യന്‍-കായിക സംസ്കാര൦ കലര്‍ന്ന് ലോകകപ്പ് ലോഗോ!!

അറേബ്യന്‍ സംസ്കാരത്തിന്‍റെ ചൈതന്യമാണ് ലോഗോയിലുള്ള അറബിക് കാലിഗ്രഫിയില്‍ പ്രതിഫലിക്കുന്നത്. 

Last Updated : Sep 9, 2019, 05:48 PM IST
അറേബ്യന്‍-കായിക സംസ്കാര൦ കലര്‍ന്ന് ലോകകപ്പ് ലോഗോ!!

അറേബ്യന്‍ സംസ്കാരവും പൈതൃകവും കായിക സംസ്കാരവു൦ സമന്വയിപ്പിച്ച് തയാറാക്കിയ 2022 ലോകകപ്പ് ഫുട്ബോള്‍ ലോഗോയ്ക്ക് വന്‍ സ്വീകാര്യത. 

ലോഗോ രൂപകല്‍പ്പന ചെയ്ത ഖത്തറിനെ എ.എഫ്.സി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ അനുമോദിച്ചു. അഖില മേഖലകളിലും ഖത്തര്‍ കൈവരിച്ച നേട്ടങ്ങളുടെ നേര്‍സാക്ഷ്യമാണ് ലോഗോയുടെ സ്വീകാര്യത തെളിയിക്കുന്നത്.

കായിക മേഖലയിലുള്‍പ്പെടെ ഖത്തര്‍ കൈവരിച്ച മഹത്തായ നേട്ടങ്ങളുടെ നേര്‍സാക്ഷ്യമാണ് ലോകകപ്പ് ലോഗോയ്ക്ക് ലഭിച്ച വന്‍ സ്വീകാര്യതയെന്ന് ഖത്തര്‍ കായിക വകുപ്പ് മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി പറഞ്ഞു. 

ഖത്തറിന്‍റെ സവിശേഷത ലോക സംസ്കാരവുമായി കൂട്ടിയോജിപ്പിക്കാന്‍ ലോഗോയിലൂടെ കഴിഞ്ഞത് അഭിമാനാര്‍ഹമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. 

അറേബ്യന്‍ സംസ്കാരത്തിന്‍റെ ചൈതന്യമാണ് ലോഗോയിലുള്ള അറബിക് കാലിഗ്രഫിയില്‍ പ്രതിഫലിക്കുന്നത്.

ഖത്തറിലെ വിവിധയിടങ്ങള്‍ ഉള്‍പ്പെടെ ഇരുപത്തി മൂന്നോളം രാജ്യങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഒരേ സമയം പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ഫിഫയും ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിയും ലോഗോ പ്രകാശനം ചെയ്തത്.

Trending News