മോസ്കോ: ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തില്‍ പാനമയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബെല്‍ജിയം ടുണിഷ്യയ്ക്കെതിരെ ഇന്നിറങ്ങുന്നു. സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് 5.30നാണ് മത്സരം.
പാനാമയ്ക്കെതിരെയുള്ള കളിയില്‍ ഇരട്ടഗോള്‍ നേടിയ സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കു തന്നെയായിരിക്കും രണ്ടാം ഇന്ന് നടക്കുന്ന മത്സരത്തിലും പ്രധാന താരം. മദ്ധ്യനിര താരവും ബെല്‍ജിയത്തിന്റെ ക്യാപ്റ്റനുമായ എഡന്‍ ഹസാര്‍ഡും ബെല്‍ജിയത്തിന്റെ പ്രതീക്ഷകളാണ്.
ലോകകപ്പിലെ ആദ്യ ജയം ലക്ഷ്യമിട്ട് മെസിയും സംഘവും ഇന്നിറങ്ങും
ലോകകപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു ആഫ്രിക്കന്‍ ടീമിനോടും ബെല്‍ജിയം ഇതുവരെ പരാജയപ്പെട്ടിട്ടില്ല. നിലവില്‍ മൂന്നാം റാങ്കിലുള്ള ബെല്‍ജിയം, കഴിഞ്ഞ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളുമാണ്.