close

News WrapGet Handpicked Stories from our editors directly to your mailbox

നെഞ്ച് വിരിച്ച് നെയ്മര്‍; മെക്സിക്കോയ്ക്കെതിരെ ബ്രസീല്‍ ഒരു ഗോള്‍ മുന്നില്‍

Updated: Jul 2, 2018, 09:01 PM IST
നെഞ്ച് വിരിച്ച് നെയ്മര്‍; മെക്സിക്കോയ്ക്കെതിരെ ബ്രസീല്‍ ഒരു ഗോള്‍ മുന്നില്‍

സമാറ: ബ്രസീല്‍- മെക്സിക്കോ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ആദ്യ പകുതിയില്‍ ഗോള്‍ രഹിത സമനില നേടിയ മഞ്ഞപ്പടയ്ക്ക് വന്‍ തിരിച്ചുവരവ്‌. അന്‍പത്തിയൊന്നാം മിനിട്ടില്‍ നെയ്മറാണ് മെക്സിക്കോ ഗോള്‍ വലയിലേക്ക് ആദ്യ ഗോള്‍ തൊടുത്തത്.

ബ്രസീലിന്‍റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണ്ണായക മത്സരമാണിത്‌. ആദ്യ പകുതിയില്‍ നെയ്മറും കൂട്ടരും മെക്സിക്കന്‍ പോസ്റ്റിലേക്ക് ആക്രമണം നടത്തിയെങ്കിലും ഗോള്‍ മുഖത്ത് ഗ്വില്ലര്‍മാ ഒചേവ ഉയര്‍ത്തിയ വന്മതില്‍ താണ്ടാന്‍ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞിരുന്നില്ല.

മത്സരത്തിന്‍റെ തുടക്കത്തില്‍ ബ്രസീലിന്‍റെ ഗോള്‍ വലയിലേക്ക് നിരന്തരം ആക്രമണം അഴിച്ചുവിട്ട്‌ ബ്രസീലിയന്‍ പ്രതിരോധനിരയെ ഞെട്ടിക്കാനും മെക്സിക്കന്‍സിന് കഴിഞ്ഞു.