Fire In Star Hotel: ഹൈദരാബാദിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങൾ താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം; ടീം അം​ഗങ്ങളെ ഒഴിപ്പിച്ചു- Video

Sunrisers Hyderabad Fire Accident: ഹൈദരാബാദിലെ ബൻജാര ഹിൽസിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Apr 14, 2025, 05:17 PM IST
  • സൺ‍റൈസേഴ്സ് ഹൈദരാബാദ് ടീം അം​ഗങ്ങൾ ഹോട്ടലിലുള്ള സമയത്താണ് തീപിടിത്തമുണ്ടായത്
  • പരിഭ്രാന്തരായ ആളുകൾ ഹോട്ടലിൽ നിന്ന് അതിവേ​ഗം പുറത്തിറങ്ങി
Fire In Star Hotel: ഹൈദരാബാദിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങൾ താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം; ടീം അം​ഗങ്ങളെ ഒഴിപ്പിച്ചു- Video

ഹൈദരാബാദ്: ഹൈദരാബാദിന്റെ ഐപിഎൽ ടീമായ സൺ‍റൈസേഴസ് ഹൈദരാബാദ് താരങ്ങൾ താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം. പാ‍ർക്ക് ഹയാത്ത് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ അതിവേ​ഗം തീപടർന്നു. പുകപടലങ്ങൾ നിറഞ്ഞു. പരിഭ്രാന്തരായ ആളുകൾ ഹോട്ടലിൽ നിന്ന് അതിവേ​ഗം പുറത്തിറങ്ങി.

Add Zee News as a Preferred Source

സൺറൈസേഴ്സ് താരങ്ങളെയും അപകടം കൂടാതെ പുറത്തെത്തിച്ചു. ബൻജാര ഹിൽസിലെ പഞ്ചനക്ഷത്ര ഹോട്ടലായ പാർക്ക് ഹയാത്തിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. തീപിടിത്തമുണ്ടായ സമയത്ത് സൺറൈസേഴ്സ് ഹൈദരാബാദ് ടീം അം​ഗങ്ങൾ ഹോട്ടലിനുള്ളിൽ ഉണ്ടായിരുന്നു.

ആദ്യത്തെ ഫ്ലോറിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തമുണ്ടായതിന് പിന്നാലെ കെട്ടിടത്തിൽ പുകപടലങ്ങൾ വ്യാപിച്ചു. പിന്നീട് അ​ഗ്നിരക്ഷാസേന എത്തി സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാക്കി. തീപിടിത്തമുണ്ടായതിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News