കോട്ടയം: ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. 19 വർഷക്കാലം ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലനകനായിരുന്നു സണ്ണി തോമസ്. സണ്ണിതോമസ് പരിശീലകനായിരുന്ന സമയത്താണ് ഒളിംപിക്സ് ഷൂട്ടിങ്ങില്‍ ഇന്ത്യ സ്വര്‍ണ, വെള്ളി മെഡലുകള്‍ നേടിയത്. ഷൂട്ടിങ്ങില്‍ അഞ്ചുതവണ സംസ്ഥാന ചാംപ്യനായിരുന്ന അദ്ദേഹം 1976ല്‍ ദേശീയ ചാംപ്യനുമായിരുന്നു.
കോട്ടയം തിടനാട് മേക്കാട്ട് കെ.കെ.തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബർ 26നാണ് സണ്ണി തോമസ് ജനിച്ചത്. 2004ൽ ആതൻസ് ഒളിംപിക്സിൽ രാജ്യവർധൻ സിങ് റാത്തോഡ് വെള്ളി നേടിയിരുന്നു. ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തിലെ ആദ്യ വ്യക്തിഗത വെള്ളി മെഡലായിരുന്നു അത്.
Also Read: IPL 2025: പ്ലേഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത; ഡൽഹിക്കെതിരെ 14 റൺസിന്റെ ജയം
2008ൽ ബെയ്ജിങ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്ര സ്വർണ മെഡൽ സ്വന്തമാക്കിയപ്പോൾ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമായി മാറി. 2012ലെ ലണ്ടൻ ഒളിംപിക്സിൽ വിജയകുമാർ വെള്ളിയും ഗഗൻ നാരങ് വെങ്കലവും നേടി. അപ്പോഴും പരിശീലകൻ സണ്ണി തോമസ് ആയിരുന്നു. ഏഷ്യൻ ഗെയിംസുകളിൽ 29 മെഡലുകളും കോമൺ വെൽത്ത് ഗെയിംസിൽ 95 മെഡലുകളുമാണ് സണ്ണി തോമസിന്റെ ശിഷ്യർ സ്വന്തമാക്കിയത്.
1965ൽ കോട്ടയം റൈഫിൾ ക്ലബ്ബിൽ ചേർന്നതോടെയാണ് സണ്ണി തോമസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. 5 തവണയാണ് അദ്ദേഹം സംസ്ഥാന ചാംപ്യനായത്. 1976ൽ ദേശീയ ചാംപ്യനുമായി. 1993 മുതലാണ് പരിശീലക സ്ഥാനത്തേക്ക് എത്തിയത്.
കോട്ടയം സിഎംഎസ് കോളജിലായിരുന്നു വിദ്യാഭ്യാസം. ഉഴവൂർ സെന്റ് സ്റ്റീഫൻസിൽ ഇംഗ്ലിഷ് അധ്യാപകനായിരുന്നു, അതിന് മുൻപ് തേവര സേക്രഡ് ഹാർട്ട് കോളജിലും പഠിപ്പിച്ചു. ഉഴവൂർ കോളജിലെ ബോട്ടണി വിഭാഗം മേധാവിയായിരുന്ന പ്രഫ.കെ.ജെ.ജോസമ്മയാണ് ഭാര്യ. മക്കൾ മനോജ് സണ്ണി, സനിൽ സണ്ണി. ഇരുവരും മുൻ കേരള ചാംപ്യന്മാരാണ്. മകൾ സോണിയ സണ്ണി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









