ബാലന്‍ ഡി ഓര്‍ പുരസ്കാരം ഇനി വനിതകള്‍ക്കും!

ഇതുവരെ പുരുഷന്മാര്‍ക്ക് മാത്രം സ്വന്തമായിരുന്ന ബാലന്‍ ഡി ഓര്‍ പുരസ്കാരം ഇനി മുതല്‍ സ്ത്രീകള്‍ക്കും.

Last Updated : Sep 24, 2018, 06:35 PM IST
ബാലന്‍ ഡി ഓര്‍ പുരസ്കാരം ഇനി വനിതകള്‍ക്കും!

തുവരെ പുരുഷന്മാര്‍ക്ക് മാത്രം സ്വന്തമായിരുന്ന ബാലന്‍ ഡി ഓര്‍ പുരസ്കാരം ഇനി മുതല്‍ സ്ത്രീകള്‍ക്കും. ഈ വര്‍ഷം മുതല്‍ വനിതാ താരങ്ങള്‍ക്കും ബാലന്‍ ഡി ഓര്‍ നല്‍കാന്‍ ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷനാണ്  തീരുമാനിച്ചത്. 

ഫ്രാഞ്ച് ഫുട്ബോള്‍ അസോസിയേഷന്‍ കൊടുക്കുന്ന മികച്ച ഫുട്ബോള്‍ താരത്തിനുള്ള അവാര്‍ഡാണ് ബാലന്‍ ഡി ഓര്‍. 1956 മുതല്‍ നല്‍കി വരുന്ന ഈ അവാര്‍ഡ് ഇതുവരെ വനിതകള്‍ക്ക് നല്‍കിയിരുന്നില്ല.

ഫിഫ ബെസ്റ്റ് പോലെ വനിതകളുടെ ഫുട്ബോളിനും പ്രാധാന്യം കൊടുക്കണമെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫ്രാന്‍സിന്‍റെ ഈ തീരുമാനം. 

കൂടാതെ, അന്തരിച്ച ആദ്യ ബാലന്‍ ഡി ഓര്‍ പുരസ്കാര ജേതാവ് റെമണ്ട് കോപ്പയുടെ പേരില്‍ പ്രത്യേക അവാര്‍ഡും നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. അണ്ടര്‍ 21ലെ 10 മികച്ച കളിക്കാരുടെ ലിസ്റ്റില്‍ നിന്നും മുന്‍ ബാലന്‍ ഡി ഓര്‍  ജേതാക്കാളാകും വിജയിയെ പ്രഖാപിക്കുക.

Trending News