സൗഹൃദ ഫുട്‌ബോള്‍ മത്സരം: ചൈനയെ നേരിടാന്‍ മലയാളി കൂട്ടുകെട്ടുമായി ഇന്ത്യ ഒരുങ്ങുന്നു

പ്രതിരോധ താരമായ അനസ് അണിനിരക്കുന്ന ഫുട്‌ബോള്‍ നിരയിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

Updated: Oct 11, 2018, 12:08 PM IST
സൗഹൃദ ഫുട്‌ബോള്‍ മത്സരം: ചൈനയെ നേരിടാന്‍ മലയാളി കൂട്ടുകെട്ടുമായി ഇന്ത്യ ഒരുങ്ങുന്നു

മുംബൈ: ചൈനയെ നേരിടാനുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഇരുപത്തിരണ്ടംഗ ടീമില്‍ രണ്ട് മലയാളികളാണ് ഇടം നേടിയിരിക്കുന്നത്. അനസ് എടത്തൊടികയും ആഷിഖ് കുരുണിയനുമാണ് ടീമില്‍ സ്ഥാനം പിടിച്ചത്. 

പ്രതിരോധ താരമായ അനസ് അണിനിരക്കുന്ന ഫുട്‌ബോള്‍ നിരയിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനിടെ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് സന്ദേശ് ജിങ്കന്‍.

അനസ് എടത്തൊടികയുമായുള്ള കൂട്ടുക്കെട്ട് ചൈനയുമായുള്ള മത്സരത്തില്‍ നിര്‍ണായകമാകുമെന്നാണ് ജിങ്കന്‍റെ പ്രസ്താവന. അനസും ഞാനും നല്ല ധാരണയിലാണ്. കൂടുതല്‍ മത്സരം കളിക്കുന്നതിന് അനുസരിച്ച് കൂട്ടുക്കെട്ട് ശക്തമായി വരുകയാണെന്നും ജിങ്കന്‍ പറഞ്ഞു.

ഒക്‌റ്റോബര്‍ 13നാണ് മത്സരം. ഐഎസ്എല്‍ താരങ്ങള്‍ ആധിപത്യം സ്ഥാപിച്ച ടീം ലിസ്റ്റില്‍ ആകെ ഒരൊറ്റ ഐ ലീഗ് താരം മാത്രമാണ് ഇടം പിടിച്ചിരിക്കുന്നത്. ഈസ്റ്റ് ബംഗാള്‍ പ്രതിരോധ താരമായ സലാം രഞ്ജന്‍ സിങ് ആണ് ഐ ലീഗ് താരം. 

പാസ്‌പോര്‍ട്ട് സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം എടികെ താരം ബല്‍വന്ത് സിംഗിന് അവസാന സ്‌ക്വാഡില്‍ ഇടം കണ്ടെത്താനയില്ല. ഗുര്‍പ്രീത് സന്ധു, അമരീന്ദര്‍ സിംഗ്, കരണ്‍ജിത് സിംഗ് എന്നിവരാണ്‌ ഗോള്‍ കീപ്പര്‍.

സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, പ്രിതം കോട്ടല്‍, സര്‍തക് ഗൊലൂയ്, സലം രഞ്ജന്‍ സിംഗ്, നാരായണ്‍ ദാസ്, സുഭാഷിഷ് ബോസ് എന്നിവരാണ്‌ ഡിഫന്‍ഡര്‍. ഉദാന്ത സിംഗ്, നിഖില്‍ പൂജാരി, പ്രണയ് ഹാള്‍ഡര്‍, ബോര്‍ഹസ്, അനിരുദ്ധ് ഥാപ, വിനീത് റായ്, ഹലിചരന്‍ നര്‍സാരി, ആഷിഖ് കുരുണിയന്‍ എന്നിവരാണ്‌ മിഡ്ഫീല്‍ഡര്‍. ഛേത്രി, ജെജെ, സുമീത് പാസി, ഫറൂഖ് ചൗധരി എന്നിവരാണ്‌ സ്‌ട്രൈക്കേഴ്‌സ്.