ഫുട്‌സാല്‍ ലീഗില്‍ നിന്ന് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡിന്യോ മടങ്ങി; പകരം കഫു

ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡിന്യോ ഫുട്‌സാല്‍ ലീഗില്‍ നിന്ന് തിരിച്ചു സ്വന്തം നാട്ടിലേക്ക് മടങ്ങി. പകരം ഗോവ ടീമിലേക്ക് രണ്ടു ലോക കപ്പ് വിജയം നേടിയ മുന്‍ ബ്രസീല്‍ ക്യാപ്റ്റന്‍ കഫു മാര്‍ക്യൂ താരമാകും. കഴിഞ്ഞ ദിവസം ബെംഗളൂരുവിനെതിരെ അഞ്ചു ഗോള്‍ നേടി ഫുട്‌സാല്‍ ലീഗില്‍ തന്‍റെ കരുത്ത് തെളിയിച്ചു തുടങ്ങിയിരുന്നു.  തൊട്ടുപിന്നാലെ റൊണാള്‍ഡീന്യോ പിന്‍മാറിയത് ആരാധകരെ നിരാശയിലാഴ്ത്തി.

Last Updated : Jul 19, 2016, 05:39 PM IST
ഫുട്‌സാല്‍ ലീഗില്‍ നിന്ന് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡിന്യോ മടങ്ങി; പകരം കഫു

പനജി: ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡിന്യോ ഫുട്‌സാല്‍ ലീഗില്‍ നിന്ന് തിരിച്ചു സ്വന്തം നാട്ടിലേക്ക് മടങ്ങി. പകരം ഗോവ ടീമിലേക്ക് രണ്ടു ലോക കപ്പ് വിജയം നേടിയ മുന്‍ ബ്രസീല്‍ ക്യാപ്റ്റന്‍ കഫു മാര്‍ക്യൂ താരമാകും. കഴിഞ്ഞ ദിവസം ബെംഗളൂരുവിനെതിരെ അഞ്ചു ഗോള്‍ നേടി ഫുട്‌സാല്‍ ലീഗില്‍ തന്‍റെ കരുത്ത് തെളിയിച്ചു തുടങ്ങിയിരുന്നു.  തൊട്ടുപിന്നാലെ റൊണാള്‍ഡീന്യോ പിന്‍മാറിയത് ആരാധകരെ നിരാശയിലാഴ്ത്തി.

ഒളിംപിക്‌സിനു പിന്നാലെ റിയോയില്‍ നടക്കുന്ന പാരലിംപിക് ഗെയിംസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചതിനാലാണ് റൊണാള്‍ഡീന്യോയുടെ പിന്‍മാറ്റം. ഫുട്‌സാല്‍ ലീഗില്‍ തുടര്‍ന്നു കളിക്കാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും എന്നാല്‍ അടുത്ത സീസണില്‍ തീര്‍ച്ചയായും മടങ്ങിവരുമെന്നും കാണികളുടെ ഏറ്റവും പ്രിയപ്പെട്ട റോണോ വ്യക്തമാക്കി.

Trending News