ആകാംക്ഷയുടേയും സമ്മര്‍ദ്ദത്തിന്റേയും മണിക്കൂറുകള്‍! തിരിച്ചുവരവിനൊരുങ്ങി മെസിപ്പട

ഇന്നു രാത്രി 11.30ന് നടക്കുന്ന മല്‍സരത്തില്‍ നൈജീരിയയെ തോല്‍പ്പിക്കുകയല്ലാതെ മറ്റു വഴികളില്ല. 

Last Updated : Jun 26, 2018, 06:28 PM IST
ആകാംക്ഷയുടേയും സമ്മര്‍ദ്ദത്തിന്റേയും മണിക്കൂറുകള്‍! തിരിച്ചുവരവിനൊരുങ്ങി മെസിപ്പട

മോസ്‌കോ: ലോകമെമ്പാടുമുള്ള അര്‍ജന്റീനന്‍ ആരാധകര്‍ ആകാംക്ഷയുടേയും സമ്മര്‍ദ്ദത്തിന്റെയും മണിക്കൂറുകളിലൂടെയാണ് കടന്നുപോവുന്നത്. ഈ ലോകകപ്പില്‍ ലയണല്‍ മെസിയും അര്‍ജന്റീന ടീമും തുടര്‍ന്നുമുണ്ടാവുമോയെന്ന്‍ ഇന്നറിയാം. ഗ്രൂപ്പ് ഡിയിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജയിക്കാന്‍ കഴിയാതിരുന്ന അര്‍ജന്റീനയുടെ ജീവന്‍ തന്നെ അപകടത്തിലാണ്.

ഇന്നു രാത്രി 11.30ന് നടക്കുന്ന മല്‍സരത്തില്‍ നൈജീരിയയെ തോല്‍പ്പിക്കുകയല്ലാതെ മറ്റു വഴികളില്ല. മാത്രമല്ല അതേസമയത്ത് നടക്കുന്ന ക്രൊയേഷ്യ- ഐസ്‌ലാന്‍ഡ് മത്സരത്തില്‍ ഐസ്‌ലാന്‍ഡ് പരാജയപ്പെടുകയും വേണം. 

എന്നാല്‍ ഇത് അര്‍ജന്റീനയുടെ നിയന്ത്രണത്തിന് അപ്പുറമാണ്. നൈജീരിയയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യം അര്‍ജന്റീനയെ സംബന്ധിച്ച് അസാധ്യമല്ല. ചില കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മെസിക്കും സംഘത്തിനും നൈജീരിയയെ മലര്‍ത്തിയടിക്കാം.

More Stories

Trending News