പാണ്ഡ്യക്കും രാഹുലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിംഗ്

പാണ്ഡ്യക്കും രാഹുലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.

Updated: Jan 14, 2019, 06:58 PM IST
പാണ്ഡ്യക്കും രാഹുലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിംഗ്

മുംബൈ: പാണ്ഡ്യക്കും രാഹുലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.

ഇത്തരം താരങ്ങള്‍ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാത്തവരാണ്. ഞങ്ങള്‍ കളിച്ചിരുന്ന കാലത്ത് ഡ്രസിംഗ് റൂമില്‍ പോലും ഇങ്ങനെയൊന്നും സംസാരിച്ചിരുന്നില്ല. എന്നാല്‍ പാണ്ഡ്യയും രാഹുലും യാതൊരു നാണവുമില്ലാതെ പലതും ടിവിയിലൂടെ വിളിച്ചുപറയുന്നു. ഇത് കേള്‍ക്കുന്ന ആളുകള്‍ എന്ത് കരുതും..? എല്ലാ ക്രിക്കറ്റ് താരങ്ങളും ഇങ്ങനെയൊക്കെ തന്നെയാണെന്നല്ലേ..? കുംബ്ലെയും സച്ചിനുമൊക്കെ ഇങ്ങനെയായിരുന്നോ.. ? എത്ര നാളായി പാണ്ഡ്യ ടീമിലെത്തിയിട്ട്..? ഹര്‍ഭജന്‍ ചോദിച്ചു.

ടീമിനെക്കുറിച്ചും അവിടുത്തെ രീതികളെക്കുറിച്ചും ഇത്ര ആധികാരികമായി സംസാരിക്കാന്‍ മാത്രമൊക്കെ പരിചയം അയാള്‍ക്കുണ്ടോ? 

ഇരുവരേയും സസ്‌പെന്‍ഡ് ചെയ്യാനുള്ള ബിസിസിഐയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇതാണു സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.