close

News WrapGet Handpicked Stories from our editors directly to your mailbox

രാഹുലിനും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും പിഴ ചുമത്തി ബിസിസിഐ

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെ എല്‍ രാഹുലിനും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും പിഴ ചുമത്തി ബിസിസിഐ. 

Updated: Apr 20, 2019, 02:03 PM IST
രാഹുലിനും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും പിഴ ചുമത്തി ബിസിസിഐ

ന്യൂഡല്‍ഹി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെ എല്‍ രാഹുലിനും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും പിഴ ചുമത്തി ബിസിസിഐ. 

20-20 ലക്ഷം രൂപയാണ് ബിസിസിഐ പിഴയായി ചുമത്തിയിരിക്കുന്നത്. പിഴയടയ്ക്കാന്‍ രണ്ട് കളിക്കാർക്കും 4 ആഴ്ച അതായത് ഒരു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്‌. 

പിഴയായ 20 ലക്ഷത്തില്‍ 10 ലക്ഷം രൂപ, ജോലിയിലിരിക്കെ വീര മൃത്യുവരിച്ച സുരക്ഷ സേനയിലെ 10 കോൺസ്റ്റബിൾമാരുടെ കുടുംബത്തിന് 'ഭാരത് കെ വീർ ആപ്' വഴി നല്‍കാനാണ് ഓംബുഡ്സ്മാൻ നല്‍കിയിരിക്കുന്ന നിർദേശം. ബാക്കി 10 ലക്ഷം രൂപ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈന്‍ഡിലേയ്ക്ക് സംഭാവന നല്‍കാനാണ് നിര്‍ദ്ദേശം.

കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന "കോഫീ വിത്ത് കരണ്‍" എന്ന പരിപാടിക്കിടെ ക്രിക്കറ്റ് താരങ്ങള്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനാണ് പിഴ ഈടാക്കിയത്. എന്നാല്‍, ഈ പ്രശ്നത്തില്‍ ഇരുവരും, അച്ചടക്ക നടപടി നേരിട്ടു, മാപ്പുപറഞ്ഞു, കരണ്‍ ജോഹര്‍ മാപ്പ് പറഞ്ഞു, ഇതിനോക്കെ ശേഷമാണ് ഇപ്പോള്‍ ബിസിസിഐ ഇപ്പോള്‍ പിഴ ചുമത്തിയിരിക്കുന്നത്.

കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന "കോഫീ വിത്ത് കരണ്‍" എന്ന ചാറ്റ് ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലുകളാണ് പാണ്ഡ്യയെയും രാഹുലിനെയും വിവാദത്തിലാക്കിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹാര്‍ദ്ദിക് അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. തന്‍റെ മുറിയില്‍ നിന്ന് 18 വയസിനുള്ളില്‍ തന്നെ അമ്മ കോണ്ടം കണ്ടെത്തിയെന്നായിരുന്നു രാഹുല്‍ നടത്തിയ വെളിപ്പെടുത്തല്‍!!

താരങ്ങളുടെ ഈ വെളിപ്പെടുത്തല്‍ വിവാദമായതോടെ ബി.സി.സി.ഐ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, സസ്‌പെഷനെതിരെ സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും