സിക്‌സറില്‍ പരുക്കേറ്റ കുട്ടിക്ക് സമ്മാനങ്ങളുമായി താരങ്ങള്‍!!

 കരച്ചില്‍ തുടര്‍ന്ന കുട്ടിയ്ക്ക് തന്‍റെ തൊപ്പിയൂരി അതില്‍ ഓട്ടോഗ്രാഫ് എഴുതി  ഡാനിയേല്‍ നല്‍കി‍. 

Sneha Aniyan | Updated: Feb 10, 2019, 12:18 PM IST
സിക്‌സറില്‍ പരുക്കേറ്റ കുട്ടിക്ക് സമ്മാനങ്ങളുമായി താരങ്ങള്‍!!

കാന്‍ബറ: ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് ലീഗിനിടെ പരിക്കേറ്റ കുട്ടിയ്ക്ക് സമ്മാനങ്ങളുമായി താരങ്ങള്‍.  

ബിഗ്ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറികെയ്ന്‍സും സിഡ്നി തണ്ടേഴ്സും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. 

ഹറികെയ്ന്‍സ് താരം ബെയ്‌ലിയുടെ സിക്‌സര്‍ കുട്ടിയുടെ ദേഹത്ത് വീണാണ് കുട്ടിയ്ക്ക് പരിക്കേറ്റത്. ഗ്യലറിയിലേക്ക് വന്ന പന്തില്‍ നിന്ന് കുട്ടി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും പന്ത് ദേഹത്ത് തട്ടുകയായിരുന്നു.

വേദനകൊണ്ട് കരയുന്ന കുട്ടിയെ കണ്ടതോടെ മത്സരം നിര്‍ത്തിവെച്ച് ഹറികെയ്ന്‍സിന്‍റെ മെഡിക്കല്‍ സ്റ്റാഫ് കുട്ടിക്കരികിലെത്തി പരിശോധിക്കുകയും ചെയ്തു. 

പരിശോധനയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് തെളിഞ്ഞെങ്കിലും വേദനകൊണ്ട് കുട്ടി കരച്ചില്‍ തുടര്‍ന്നു. ഇതോടെ സിഡ്‌നി തണ്ടേഴ്‌സ് താരം ഡാനിയല്‍ സാം കുട്ടിക്കരികിലെത്തി സംസാരിച്ചു.

എന്നിട്ടും കരച്ചില്‍ തുടര്‍ന്ന കുട്ടിയ്ക്ക് തന്‍റെ തൊപ്പിയൂരി അതില്‍ ഓട്ടോഗ്രാഫ് എഴുതി  ഡാനിയേല്‍ നല്‍കി‍. 

മത്സരത്തിന് ശേഷം കുട്ടിയെ കാണാനെത്തിയ ബെയ്ലി തന്‍റെ ഗ്ലൗസുകള്‍ സമ്മാനിക്കുകയും ചെയ്തു. ഗ്ലസുകള്‍ ധരിച്ചുള്ള കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. 
.