ബിസിസിഐയുടെ താൽക്കാലിക സിഇഒയായി ഹേമങ് അമീനിനെ നിയമിച്ചു
രാഹുൽ ജോഹ്റിയെ ഒഴിവാക്കിയ ശേഷമാണ് ഹേമങ്ങിന് താൽക്കാലിക ചുമതല നൽകിയത്. പുതിയ സിഇഒയെ തിരഞ്ഞെടുക്കുന്നതുവരെ അടുത്ത രണ്ടു മാസത്തോളം ചുമതല വഹിക്കുന്നത് ഹേമങ് ആണ്.
മുംബൈ: ബിസിസിഐയുടെ താൽക്കാലിക സിഇയായി ഹേമങ് അമീനിനെ നിയമിച്ചു. നിലവിൽ ഐപിഎല്ലിന്റെ താൽക്കാലിക ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കൂടിയാണ് ഹേമങ്.
രാഹുൽ ജോഹ്റിയെ ഒഴിവാക്കിയ ശേഷമാണ് ഹേമങ്ങിന് താൽക്കാലിക ചുമതല നൽകിയത്. പുതിയ സിഇഒയെ തിരഞ്ഞെടുക്കുന്നതുവരെ അടുത്ത രണ്ടു മാസത്തോളം ചുമതല വഹിക്കുന്നത് ഹേമങ് ആണ്. ജൂലൈ 17 വെള്ളിയാഴ്ച നടക്കുന്ന വീഡിയോ കോൺഫറസിങ്ങിൽ പുതിയ സിഇഒയുടെ മാനദണ്ഡങ്ങൾ ബിസിസിഐ വിശദീകരിക്കും.
Also read: അത്ര പോരെന്ന് ധോണിക്ക് തോന്നിയാൽ.. പിന്നെ ദൈവത്തിനും ഒന്നും ചെയ്യാനാവില്ല..!
പുതിയ സിഇഒയുടെ നിയമനത്തെക്കുറിച്ച് ബോർഡ് ചർച്ച ചെയ്യുകയും ഇതു സംബന്ധിച്ച് പരസ്യം നൽകുകയും അപേക്ഷകൾ ക്ഷണിക്കുകയും ചെയ്യും. ജോഹ്റ നേരത്തെ രാജി നൽകിയിരുന്നെങ്കിലും താൽക്കാലികമായി ഈ റോളിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. പക്ഷേ ഒരു ലേലത്തെ സംബന്ധിച്ചുള്ള രഹസ്യാത്മകമായ സാമ്പത്തിക വിവരങ്ങൾ ചോർത്തിയത് ഇദ്ദേഹത്തെ മാറ്റാനുള്ള തീരുമാനം വേഗത്തിലാക്കുകയായിരുന്നു.