ICC Champions Trophy 2025 Semi Final: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ നേരിടാൻ ന്യൂസിലൻഡ്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 റൺസിന്റെ ജയം

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് കെയ്ൻ വില്ല്യംസണിൻ്റെയും ഓപ്പണർ രചിൻ രവീന്ദ്രയുടെയും സെഞ്ച്വറികളുടെ കരുത്തിൽ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 362 റൺസടിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 5, 2025, 10:45 PM IST
  • 363 റൺസിൻ്റെ വിജയലക്ഷ്യത്തിലേക്ക് കുതിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്.
  • ഓപ്പണർ റിയാൻ റിക്കിൽറ്റൻ അറ്റാക്ക് ചെയ്ത് തുടങ്ങിയെങ്കിലും അഞ്ചാമത്തെ ഓവറിൽ സ്കോർ 20ൽ നിൽക്കെ പുറത്തായി.
  • ശേഷം രണ്ടാം വിക്കറ്റിൽ നായകൻ തെംബ ബാവുമയും റാസി വാൻ ഡെർ ഡസ്സെനും ചേർന്ന് 105 റൺസിൻ്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു.
ICC Champions Trophy 2025 Semi Final: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ നേരിടാൻ ന്യൂസിലൻഡ്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 റൺസിന്റെ ജയം

ലാഹോർ: ചാമ്പ്യൻസ് ട്രോഫി ഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡ് ഇന്ത്യയുടെ എതിരാളികൾ. രണ്ടാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 50 റൺസിന് തോൽപ്പിച്ചാണ് ന്യൂസിലൻഡ് ഫൈനൽ ടിക്കറ്റ് നേടിയത്. ന്യൂസിലൻഡിൻ്റെ മൂന്നാമത്തെ ചാമ്പ്യൻസ് ട്രോഫി ഫൈനലാണിത്. ന്യൂസിലൻഡ് ഉയർത്തിയ 363 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 312 റൺസാണ് നേടാൻ കഴിഞ്ഞത്. മാർച്ച് 9ന് ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ - ന്യൂസിലൻഡ് കിരീടപോരാട്ടം. 

Add Zee News as a Preferred Source

363 റൺസിൻ്റെ വിജയലക്ഷ്യത്തിലേക്ക് കുതിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പണർ റിയാൻ റിക്കിൽറ്റൻ അറ്റാക്ക് ചെയ്ത് തുടങ്ങിയെങ്കിലും അഞ്ചാമത്തെ ഓവറിൽ സ്കോർ 20ൽ നിൽക്കെ പുറത്തായി. ശേഷം രണ്ടാം വിക്കറ്റിൽ നായകൻ തെംബ ബാവുമയും റാസി വാൻ ഡെർ ഡസ്സെനും ചേർന്ന് 105 റൺസിൻ്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 56 റൺസെടുത്ത ബാവുമയെയും 69 റൺസെടുത്ത റാസി വാൻ ഡെർ ഡസ്സെനെയും നായകൻ മിച്ചൽ സാൻ്റനർ പുറത്താക്കി. മധ്യനിരയിൽ മില്ലറും എയ്ഡൻ മാർക്രവും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.  ഡേവിഡ് മില്ലറിൻ്റെ സെഞ്ച്വറി പ്രകടനവും ടീമിനെ രക്ഷിക്കാനായില്ല. വാലറ്റത്തുക്കാരെ കൂട്ടുപിടിച്ച് മില്ലർ ഒരു രക്ഷാശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അവസാന ഓവറുകളിൽ മില്ലർ വലിയ ഷോട്ടുകൾ കളിച്ചെങ്കിലും ജയം ഒരുപാട് ദൂരെയായിരുന്നു. കിവീസിന് വേണ്ടി സാൻ്റനർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെൻറിയും ​ഗ്ലെൻ ഫിലിപ്പ്സും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.  
 
ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് കെയ്ൻ വില്ല്യംസണിൻ്റെയും ഓപ്പണർ രചിൻ രവീന്ദ്രയുടെയും സെഞ്ച്വറികളുടെ കരുത്തിൽ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 362 റൺസടിച്ചു. ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. രചിൻ രവീന്ദ്ര 101 പന്തിൽ നിന്ന് 108 റൺസും വില്ല്യംസൺ 94 പന്തിൽ നിന്ന് 102 റൺസും നേടി. മധ്യനിരയിൽ 49 റൺസ് വീതം നേടി ഡാരൽ മിച്ചലും ​ഗ്ലെൻ ഫിലിപ്പ്സും ടീം സ്കോർ 350 അനായാസം കടത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എൻഗിഡി മൂന്ന് വിക്കറ്റും കാഗിസോ റബാഡ രണ്ട് വിക്കറ്റും വീഴ്ത്തി. ഈ ടൂർണമെൻ്റിലെ രചിൻ രവീന്ദ്രയുടെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. ഐസിസി ഏകദിന ടൂർണമെൻറുകളിൽ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് അഞ്ച് സെഞ്ച്വറി നേടി എന്ന ശിഖർ ധവാൻ്റെ റെക്കോ‌ർഡ് രചിൻ രവീന്ദ്ര സ്വന്തം പേരിലാക്കി. 13 മത്സരങ്ങളിൽ നിന്നാണ് രചിൻ അഞ്ച് സെഞ്ച്വറികൾ നേടിയത്. 2023ലെ ലോകകപ്പിൽ താരം മൂന്ന് സെഞ്ച്വറികൾ നേടിയിരുന്നു. സെഞ്ച്വറി നേടിയ കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ 19000 റൺസ് തികയ്ക്കുന്ന ആദ്യ ന്യൂസിലൻഡ് ബാറ്ററെന്ന റെക്കോർഡും ഇന്ന് സ്വന്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News