ടെസ്റ്റ് ക്രിക്കറ്റിൽ 'കോവിഡ് സബ്സ്റ്റിട്യൂട്'? തീരുമാനം ഐസിസി പരിഗണനയിൽ

ടെസ്റ്റ് മത്സരങ്ങൾക്കിടെ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സവിശേഷ സാഹചര്യത്തിലാണ് പകരക്കാരെ അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നത്.

Last Updated : Jun 5, 2020, 12:42 PM IST
ടെസ്റ്റ് ക്രിക്കറ്റിൽ 'കോവിഡ് സബ്സ്റ്റിട്യൂട്'? തീരുമാനം ഐസിസി പരിഗണനയിൽ

ലോകം കോവിഡ് ഭീഷണിയിൽ നിന്നും മുക്തരാകാത്ത സാഹചര്യത്തിൽ ക്രിക്കറ്റിലും കോവിഡ് വിമുക്ത നടപടിയുടെ ഭാഗമായി കോവിഡ് സുബ്സ്റ്റിറ്റ്യൂട്ടുകളെ പരിഗണിക്കുന്നതായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വെളിപ്പെടുത്തി. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ (ഇസിബി) സ്പെഷൽ പ്രോജക്ട്സ് ഡയറക്ടറായ സ്റ്റീവ് എൽവർത്തിയാണ് ഇക്കാര്യം പരസ്യമാക്കിയത്. 
 
ടെസ്റ്റ് മത്സരങ്ങളിലാണ് കോവിഡ് സബ്സ്റ്റിറ്റ്യൂകളെ പരിഗണിക്കാൻ ഉദ്ദേശിക്കുന്നത്. ഏകദിനത്തിലും ട്വന്റി20ലും സാധ്യതയില്ല. ടെസ്റ്റ് മത്സരങ്ങൾക്കിടെ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സവിശേഷ സാഹചര്യത്തിലാണ് പകരക്കാരെ അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നത്. ടെസ്റ്റ് മത്സരങ്ങൾ അഞ്ച് ദിവസം വരെ നീളാമെന്നതിനാൽ ഓരോ ദിവസവും കോവിഡ് പരിശോധന വേണ്ടിവരും. ഇതിനിടെ കോവിഡ് സ്ഥിരീകരിച്ചാലാണ് പകരക്കാരനെ അനുവദിക്കുക. ഇക്കാര്യത്തിൽ ഐസിസി അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

Also Read: ജാതീയ അധിക്ഷേപം; യുവരാജ്, ചാഹലിനോട് മാപ്പ് പറയണമെന്ന് ആരാധകർ

കൺകഷൻ സബ്സ്റ്റിട്യൂട്ടിന് സമാനമായിരിക്കും ഇവിടെയും സബ്സ്റ്റിട്യൂട്ട് അനുവദിക്കുക. മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ പരുക്കേറ്റാൽ മറ്റൊരു താരത്തെ പകരക്കാരനായി ഇറക്കുന്ന നിയമത്തെയാണു കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ എന്നു വിളിക്കുന്നത്. പരുക്കേറ്റ താരത്തെ പിൻവലിച്ചതിനുശേഷം പകരക്കാരനായി പുതിയ താരത്തെ ഇറക്കുന്നതാണു നിയമം. പകരക്കാരനായി കളിക്കുന്ന താരത്തിനു ബാറ്റിങ്ങും ബോളിങും ചെയ്യാൻ തടസ്സമില്ല.

Also Read: ധോണിയെ ട്രോളി സാക്ഷി, നീളൻ മുടി അന്ന് കണ്ടിരുന്നെങ്കിൽ മുഖത്തുപോലും നോക്കില്ലായിരുന്നു

കോവിഡ് 19 ആശങ്കകൾക്കിടെ വെസ്റ്റിൻഡീസുമായി ടെസ്റ്റ് പരമ്പരയ്ക്കുള്ള തീയതിയും വേദിയും പ്രഖ്യാപിച്ചിരുന്നു. ജൂലൈ എട്ടു മുതലാണ് പരമ്പര ആരംഭിക്കുക. അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പരയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ജൂൺ അഞ്ചിനാണ് യഥാർഥത്തിൽ ഈ ടെസ്റ്റ് തുടങ്ങേണ്ടിയിരുന്നത്. ഇത് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു. എന്നാൽ കൊറോണ ബാധയെ തുടർന്ന് മത്സരത്തിനില്ലെന്ന് ചില വെൻഡീസ്‌ താരങ്ങൾ അറിയിച്ചിരുന്നു.

More Stories

Trending News