ദുബായ്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം കളിക്കില്ലെന്ന പാക് പ്രഖ്യാപനത്തിൽ മുന്നറിയിപ്പ് നൽകി ഐസിസി. ഈ തീരുമാനത്തിന്റെ പ്രത്യാഘാതം പാക് ക്രിക്കറ്റ് ബോർഡ് നേരിടേണ്ടി വരുമെന്നാണ് ഐസിസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Also Read: ന്യൂസിലന്‍ഡിനെതിരെ മൂന്നാം T20 യില്‍ ഇന്ത്യക്ക് 46 റണ്‍സ് ജയം
ലോകകപ്പിൽ നിന്നും പുറത്തായ ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് പാകിസ്ഥാൻ ഇന്ത്യയുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌ക്കരിക്കുമെന്ന് അറിയിച്ചത്. ഇന്ത്യ-പാക് ഗ്രൂപ്പ മത്സരം ഫെബ്രുവരി 15 ന് കൊളംബോയിലാണ് നടക്കേണ്ടത്. ഇതിനിടയിലാണ് മത്സരം ബഹിഷ്‌ക്കരിക്കുന്നുവെന്ന തീരുമാനവുമായി പാക് സർക്കാർ രംഗത്തെത്തിയത്.
Also Read: സ്വർണ്ണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 6640 രൂപ!
ഇതിനു മറുപടിയായി ഇത്തരത്തിലൊരു തീരുമാനവുമായി പൊരുത്തപ്പെടാൻ പ്രയാസമാണെന്ന് ഐസിസി അറിയിക്കുകയായിരുന്നു. മാത്രമല്ല ഇത് സംബന്ധിച്ച പാക് ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഐസിസി അറിയിച്ചിട്ടുണ്ട്. മാത്രമല്ല ലോകകപ്പ് വിജയകരമായി നടപ്പാക്കുക എന്നതാണ് ഐസിസിയുടെ മുൻഗണനഎന്നും ഇത് പിസിബി ഉൾപ്പെടെയുള്ള എല്ലാ അംഗങ്ങളുടെയും ഉത്തരവാദിത്വമായിരിക്കണമെന്നും. എല്ലാ പങ്കാളികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന പരസ്പരം അംഗീകരിക്കാവുന്ന ഒരു പരിഹാരം പിസിബി കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഐസിസി അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









