T20 World Cup 2026: നമീബിയയെ എറിഞ്ഞിട്ടു; T20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം

IND vs NAM T20 World Cup 2026: ടി20 ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ രണ്ടാം വിജയം നേടി. ഇന്ത്യ 93 റൺസിന്റെ വിജയമാണ് നേടിയത്‌.

Written by - Ajitha Kumari | Last Updated : Feb 13, 2026, 10:22 AM IST
  • ടി20 ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ രണ്ടാം വിജയം നേടി
  • ഡൽഹിയിലെ അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ നമീബിയയെ 93 റൺസിന് പരാജയപ്പെടുത്തി
T20 World Cup 2026: നമീബിയയെ എറിഞ്ഞിട്ടു; T20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം

IND vs NAM T20 World Cup 2026: ടി20 ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ രണ്ടാം വിജയം നേടി.  ഡൽഹിയിലെ അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ നമീബിയയെ 93 റൺസിന് പരാജയപ്പെടുത്തി.

Add Zee News as a Preferred Source

Also Read: ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കുമെന്ന് പാകിസ്ഥാൻ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയ 116 റൺസിൽ ഓൾ ഔട്ടാകുകയായിരുന്നു. ഇഷാന്‍ കിഷന്‍ (61), ഹാര്‍ദിക് പാണ്ഡ്യ (52) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സഞ്ജുവിന്റെ തുടക്കം മികച്ചതായിരുന്നുവെങ്കിലും വലുതായി തിളങ്ങാൻ കഴിഞ്ഞില്ല. 

നമീബിയക്ക് വേണ്ടി ജര്‍ഹാര്‍ഡ് ഇറാസ്മസ് നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ നമീബിയ 18.2 ഓവറില്‍ 116 ന് എല്ലാവരും പുറത്താകുകയായിരുന്നു. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. നമീനിയയുടെ ടോപ് സ്‌കോറർ 20 പന്തില്‍ 29 റണ്‍സെടുത്ത ലൗറന്‍ സ്റ്റീന്‍കാംപാണ്. ജാന്‍ ഫ്രിലിനിക്ക് (22), ജാന്‍ നിക്കോള്‍ ലോഫ്റ്റി (13), ജെര്‍ഹാര്‍ഡ് എറാസ്മസ് (19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. 

Also Read: ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് കേരള; ടൂര്‍ണമെന്റ് മെയ് 27 മുതല്‍ ജൂണ്‍ 6 വരെ

ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത സഞ്ജു മൂന്ന് സിക്‌സും ഒരു ഫോറും നേടി ആത്മവിശ്വാസത്തിലായിരുന്നുവെങ്കിലും രണ്ടാം ഓവറിന്റെ അവസാന പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഔട്ട് ആക്കുകയായിരുന്നു. പിന്നീട് തിലക് വര്‍മയ്‌ക്കൊപ്പം 79 റണ്‍സ് ചേര്‍ക്കാന്‍ ഇഷാന് സാധിച്ചു. എന്നാല്‍ എട്ടാം ഓവറില്‍ പുറത്തായി. അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇഷാന് പിന്നാലെ സൂര്യകുമാര്‍ യാദവ് (12), തിലക് വര്‍മ (25) എന്നിവരും നിരാശപ്പെടുത്തി. ഇതോടെ നാലിന് 124 എന്ന നിലയിലായി. പിന്നീട് ഹാര്‍ദിക്-ശിവം ദുബെ സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ചേർന്നാണ് ഇന്ത്യയുടെ സ്‌കോര്‍ 200 കടത്തിയത്. 19 മത്തെ ഓവറില്‍ ഹാര്‍ദിക് മടങ്ങി. അതേ ഓവറില്‍ തന്നെ ദുബെ, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ടോസ് നേടിയ നമീബിയയുടെ ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News