ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വിരാട് കൊഹ്‌ലിക്കും രവീന്ദ്ര ജഡേജയ്ക്കും മുന്നേറ്റം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സര വിജയത്തോടെ ഐ.സി.സി റാങ്കിങിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും രവീന്ദ്ര ജഡേജക്കും മുന്നേറ്റം. 

Last Updated : Nov 30, 2016, 06:01 PM IST
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വിരാട് കൊഹ്‌ലിക്കും രവീന്ദ്ര ജഡേജയ്ക്കും മുന്നേറ്റം

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സര വിജയത്തോടെ ഐ.സി.സി റാങ്കിങിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും രവീന്ദ്ര ജഡേജക്കും മുന്നേറ്റം. 
ഇംഗ്ലണ്ടിനെതിരെ മൊഹാലിയില്‍ നടന്ന മൂന്നാം ടെസ്റ്റിലും വിജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസിയില്‍ മുന്നേറാന്‍ സാധിച്ചത്.

 

ബാറ്റ്‌സ്മാന്‍മാരുടെ പുതിയ പട്ടികയില്‍ കൊഹ്‌ലിക്ക് മൂന്നാം സ്ഥാനമാണ്.നേരത്തെ കൊഹ്‌ലി നാലാം സ്ഥാനത്തായിരുന്നു. മൊഹാലിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിലെ മികച്ച സ്‌കോറുകളാണ് കൊഹ്‌ലിയുടെ പോയിന്റ് നില വര്‍ധിപ്പിച്ചത്.

മല്‍സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 62ഉം രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താകാതെ ആറു റണ്‍സും നേടിയ കൊഹ്‌ലി 833 പോയിന്റോടെയാണ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഓസ്‌ട്രേലിയന്‍ നായകന്‍സ്റ്റീവന്‍ സ്മിത്താണ് ഒന്നാമത്. ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് രണ്ടാം സ്ഥാനത്ത്. റൂട്ടിനേക്കാള്‍ 14 പോയിന്റ് മാത്രം പിന്നിലാണ് കൊഹ്‌ലി.

90 റൺസും നാലു വിക്കറ്റും നേടി മൊഹാലിയിലെ മാൻ ഓഫ് ദ് മാച്ചുകരാനായ രവീന്ദ്ര ജഡേജയെ ആൾ റൗണ്ടർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിച്ചു. കരിയറിലെ മികച്ച  റാങ്കിങ്ങാണിത്. 493 പോയിന്റുമായി ഇന്ത്യൻ താരം അശ്വിനാണ് ആൾ റൗണ്ടർമാരിൽ ഒന്നാമൻ. മൊഹാലിയിലെ അഞ്ചു വിക്കറ്റ് നേട്ടം മുഹമ്മദ് ഷാമിയെ ബൗളർമാരുടെ പട്ടികയിൽ 21ൽ നിന്നും 19ലെത്തിച്ചു. 

Trending News